ഒരു സ്‌പൂണ്‍ ഉലുവ ഉണ്ടെങ്കില്‍ മിനിട്ടുകള്‍ക്കുള്ളില്‍ നര പൂര്‍ണമായും മാറ്റാം

Spread the love

ഇന്ന് നരമാറാൻ കൂടുതല്‍ പേരും ആശ്രയിക്കുന്നത് കെമിക്കല്‍ ഡൈകളെയാണ്. എന്നാല്‍ ഇത് മുടിയുടെ ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിച്ചേക്കാം.

മുടി വളർച്ച കൂടാനും നര മാറുന്നതിനും ചില പ്രകൃതിദത്ത വഴികളുണ്ട്. ഈ ആയുർവേദ എണ്ണ തയ്യാറാക്കുന്നത് എങ്ങനെയെന്നും ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

ആവശ്യമായ സാധനങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെല്ലിക്കപ്പൊടി – 2 ടേബിള്‍സ്‌പൂണ്‍

കാപ്പിപ്പൊടി – 2 ടേബിള്‍സ്‌പൂണ്‍

കരിംജീരകം – 1 ടേബിള്‍സ്‌പൂണ്‍

ഉലുവ – 1 ടേബിള്‍സ്‌പൂണ്‍

കടുകെണ്ണ – 500 മില്ലി

മൈലാഞ്ചിപ്പൊടി – 1.5 ടേബിള്‍സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം

മിക്‌സിയുടെ ജാറിലേക്ക് പൊടികളും ഉലുവയും കരിംജീരകവും എടുത്ത് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തില്‍ കടുകെണ്ണ എടുത്ത് നന്നായി ചൂടാക്കണം. തിളച്ച്‌ തുടങ്ങുമ്ബോള്‍ അതിലേക്ക് പൊടിച്ചെടുത്ത കൂട്ട് ചേർക്കണം. എണ്ണയ്‌ക്ക് നല്ല കറുപ്പ് നിറമാകുന്നതുവരെ ചൂടാക്കണം.

ഉപയോഗിക്കേണ്ട വിധം

കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്ബ് ഈ എണ്ണ തലയോട്ടിയിലും മുടിയിലും പുരട്ടുക. ആഴ്‌ചയില്‍ മൂന്നുദിവസം ഉപയോഗിക്കുന്നത് വളരെ വേഗം ഫലം നല്‍കാൻ സഹായിക്കും. എണ്ണ കഴുകി കളയാൻ വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോഗിക്കാവുന്നതാണ്.