play-sharp-fill
നായ കടിച്ചപ്പോൾ ഡോക്ടറും, നഴ്സും, അറ്റൻഡറും അകത്തേക്ക് ഓടി ; ഒരു രോ​ഗിയുടെ കൂട്ടിയിരിപ്പിനായി എത്തിയ സ്ത്രീയാണ് പരിചരിച്ചത് ; ആശുപത്രി അധികൃതർ പ്രാഥമിക ശുശ്രൂഷ നൽകാൻ പോലും തയ്യാറായില്ല; പൂച്ചയുടെ കടിയേറ്റു കുത്തിവയ്പ്പെടുക്കാന്‍ എത്തിയ യുവതിയെ  നായ കടിച്ച സംഭവത്തിൽ അധികൃതർക്കെതിരെ ആരോപണവുമായി യുവതി

തിരുവനന്തപുരം: വിഴിഞ്ഞം സർക്കാർ ആശുപത്രിക്കകത്ത് വച്ച് നായയുടെ കടിയേറ്റ യുവതിക്ക് ചികിത്സ ലഭിക്കാൻ വൈകിയതായി പരാതി. യുവതിക്ക് നായയുടെ കടിയേറ്റപ്പോൾ ഡോക്ടറും നഴ്സും അകത്തേക്ക് ഓടിക്കയറി. ആശുപത്രി അധികൃതർ പ്രാഥമിക ശുശ്രൂഷ നൽകാൻ പോലും തയ്യാറായില്ല.

മറ്റൊരു രോ​ഗിക്ക് കൂട്ടിയിരിപ്പിനായി വന്ന സ്ത്രീയാണ് യുവതിയെ പരിചരിച്ചതെന്നും പരാതിയിൽ പറയുന്നു. പൂച്ച കടിച്ചതിന് കുത്തിവയ്‌പ്പെടുക്കാന്‍ വന്ന ചപ്പാത്ത് സ്വദേശി അപര്‍ണയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

യുവതിയുടെ കാലിനാണ് തെരുവ് നായ കടിച്ചത്. ആശുപത്രിയുടെ ഐപി ബ്ലോക്കിൽ നിൽക്കുമ്പോഴാണ് നായയുടെ ആക്രമണം. പൂച്ച കടിച്ചതിന് രണ്ടാം ഡോസ് കുത്തിവയ്പ്പെടുക്കാൻ എത്തിയതായിരുന്നു യുവതി. കുത്തിവയ്‌പ്പെടുക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോൾ നഴ്സ് കസേരയിൽ ഇരിക്കാൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ സമയത്ത് ഡോക്ടറും, അറ്റൻഡറും അവിടെ ഉണ്ടായിരുന്നു. കസേരയിൽ ഇരുന്നപ്പോൾ അടിയിൽ കിടന്നിരുന്ന നായ കടിക്കുകയായിരുന്നുവെന്ന് യുവതിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

നായ കടിച്ചപ്പോൾ ഡോക്ടറും, നഴ്സും, അറ്റൻഡറും അകത്തേക്ക് ഓടി. കാലിൽ നിന്ന് രക്തം വരുന്നത് കണ്ട് പാന്റ് മുറിക്കാൻ കത്രിക ആവശ്യപ്പെട്ടിട്ടും അധികൃതർ നൽകാൻ തയ്യാറായില്ല.

ആ വാർഡിൽ ഒരു രോ​ഗിയുടെ കൂട്ടിയിരിപ്പിനായി എത്തിയ സ്ത്രീയാണ് മകളെ പരിചരിച്ചത്. ആ സ്ത്രീ സോപ്പ് വാങ്ങി കാൽ കഴുകി വൃത്തിയാക്കിയെന്നും അപർണയുടെ പിതാവ് പറഞ്ഞു. യുവതിയുടെ കാലിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.