video

00:00

ഹോം സ്റ്റേയിൽ അനാശാസ്യം; ചോദ്യം ചെയ്ത  സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സിഐടിയു പ്രവർത്തകൻ മർദ്ദിച്ചു ;നെഞ്ചിനും നടുവിനും പരിക്കേറ്റ യുവാവ് ആശുപത്രിയിൽ  ; രണ്ടുപേർ കസ്റ്റഡിയിൽ

ഹോം സ്റ്റേയിൽ അനാശാസ്യം; ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സിഐടിയു പ്രവർത്തകൻ മർദ്ദിച്ചു ;നെഞ്ചിനും നടുവിനും പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ; രണ്ടുപേർ കസ്റ്റഡിയിൽ

Spread the love

ആലപ്പുഴ: ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദനം. ആലപ്പുഴ മുല്ലയ്ക്കല്‍ ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിന് മർദ്ദനമേറ്റത്. ഹോം സ്റ്റേ ഉടമയായ സിഐടിയു പ്രവർത്തകൻ സുധീറും സഹായി സുനിയും ചേർന്നാണ് മർദ്ദിച്ചത്. അഗ്‌നിരക്ഷാനിലയത്തിന് സമീപം പ്രവർത്തിക്കുന്ന ഹോംസ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ സോണി ജോസഫിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോംസ്‌റ്റേയ്‌ക്ക് സമീപം അനാചാരങ്ങൾക്കെതിരെ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകാൻ എത്തിയതായിരുന്നു സോണി. അപ്പോഴാണ് മർദ്ദനമേറ്റത്.

നെഞ്ചിനും നടുവിനും ചവിട്ടിയ സുധീറും സുനിയും നിലത്ത് വീണ സോണിയുടെ കഴുത്ത് ഞെരിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സോണിയെ നാട്ടുകരാണ് ആശുപത്രിയിൽ എത്തിച്ചത്. ഹോംസ്‌റ്റേയിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി നേരത്തെയും ആരോപണം ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group