പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ; കേസില്‍ 16 വയസുകാരനടക്കം രണ്ടുപേര്‍ പിടിയിൽ

Spread the love

പത്തനംതിട്ട: അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. അടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 16 വയസുകാരനടക്കം രണ്ടുപേര്‍ പിടിയിലായി. രണ്ടാമത്തേയാള്‍ക്ക് 19 വയസാണ് പ്രായം. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

video
play-sharp-fill

പത്തുവയസുകാരിയെ രണ്ടുപേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലാകുന്നത്. ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരിലേക്കെത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.