കേരള ക്രിക്കറ്റ് അ‌സോസിയേഷനിൽ പീഡന പരാതി; 12 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പരിശീലകനെതിരെയാണ് പരാതി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അ‌സോസിയേഷനിൽ പീഡന പരാതി. പരിശീലനത്തിനെത്തിയ 12 വയസുകാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

തിരുവനന്തപുരം ജില്ലാ വനിതാ അ‌ണ്ടർ 19 പരിശീലകനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.തമിഴ്നാട് സ്വദേശിയായ പെൺകുട്ടി കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പരിശീലകനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തി.കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.

സ്വാധീനം ഉപയോഗിച്ച് ഒത്തുതീർപ്പിന് ശ്രമിച്ചു. പല പെൺകുട്ടികൾക്കും പരാതിയുണ്ടെന്നും, നാണക്കേട് ഭയന്ന് പുറത്ത് പറയാത്തതാണെന്നും പിതാവ് പറഞ്ഞു.