പുഴുവരിക്കുന്ന വ്രണവുമായിയെത്തിയ അഞ്ചു വയസുകാരിയായ ആദിവാസി ബാലികയ്ക്ക് ചികിത്സ നൽകിയില്ല; മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ പരാതി

Spread the love

നിലമ്പൂർ: പുഴുവരിക്കുന്ന വ്രണവുമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ആദിവാസി ബാലികയ്ക്ക് ചികിത്സ നൽകിയില്ല.

video
play-sharp-fill

പോത്തുകൽ സ്വദേശി സുരേഷിന്റെ മകളായ അഞ്ചു വയസ്സുകാരി സുനിമോൾക്കാണ് ചികിത്സ ലഭിക്കാതിരുന്നത്. തലയുടെ പുറകിലുള്ള വ്രണം ചികിത്സിച്ച്‌ മാറ്റാനാണ് ആശുപത്രിയിലെത്തിച്ചത്.

ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെ കുട്ടിയെ ഡിസ്ചാർജ് ചെയ്തെങ്കിലും തിരിച്ചു വരുമ്പോൾ വേദന കൂടിയതിനെ തുടർന്ന് വീണ്ടും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ആശുപത്രിയില്‍നിന്ന് വ്രണത്തിലെ പുഴുക്കളെ നീക്കം ചെയ്ത ശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.