പരസ്യ പ്രസ്താവനകള്‍ നിയന്ത്രിക്കണം; ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയില്‍ കലാപത്തിന് ശ്രമിക്കുന്നു; ഇരുവര്‍ക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതി

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതി. പാര്‍ട്ടിയില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതി. ഇരുവരുടേയും പരസ്യ പ്രസ്താവനകള്‍ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് വി ഡി സതീശനെയും കെ സുധാകരനെയും പിന്തുണക്കുന്ന വിഭാഗം ഹൈക്കമാന്‍ഡിനെ സമീപിച്ചത്.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃമാറ്റം അംഗീകരിക്കാന്‍ തയാറാകുന്നില്ലെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയില്‍ പറയുന്നു. കൂടിയാലോചനകള്‍ നടത്താതെയാണ് ഡിസിസി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, വിഡി സതീശന്‍ ഇന്ന് രാവിലെ പുതുപ്പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു പ്രശ്നപരിഹാരം തേടി. കെ സുധാകരനും ചെന്നിത്തല-ഉമ്മന്‍ ചാണ്ടി ഗ്രൂപ്പുകളെ അനുനയിപ്പിക്കാനുള്ള ശ്രമം പല നിലയില്‍ തുടരുന്നുണ്ട്. എന്നാല്‍, ഗ്രൂപ്പ് രാഷ്ട്രീയത്തിന് പ്രധാന്യം നല്‍കേണ്ടതില്ലെന്ന നിലപാടില്‍ വിട്ട് വീഴ്ച ചെയ്യേണ്ടെന്നാണ് ഇവരുവരുടേയും നിലപാട്. നാളെ നടക്കുന്ന സമ്പൂര്‍ണ്ണ മുന്നണി യോഗത്തില്‍ ഇരുവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.