പാലക്കാട് ബിജെപിക്കെതിരായ വോട്ടിന് നോട്ട് വിവാദം: ശോഭ സുരേന്ദ്രനെതിരെ പരാതി നൽകി ബിജെപി നേതാവ്

Spread the love

പാലക്കാട് വോട്ടിന് പണം കൊടുത്ത സംഭവത്തിൽ ശോഭ സുരേന്ദ്രനെതിരെ പരാതി. ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ ബിന്ദുവാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പണമെത്തിച്ചത് ബിന്ദുവാണെന്നാണ് ശോഭ ആരോപിച്ചത്. കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിന്ദു പറയുന്നു. ഭീഷണി ഫോൺ കോളിന്റെ ഓഡിയോ റെക്കോർഡ് ബിന്ദു പുറത്തു വിട്ടിട്ടുണ്ട്.

video
play-sharp-fill

ശോഭയുടെ ആരോപണം തെളിവുകൾ ഇല്ലാതെയാണെന്നും ബിന്ദു ചൂണ്ടിക്കാട്ടി. പാലക്കാട്ടെ കുറ്റം ആരുടെയെങ്കിലും തലയിൽ വെയ്ക്കാൻ ശ്രമമാണെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ ബിജെപിയിൽ ശോഭ പക്ഷം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. തുടർന്ന് രാജീവ്‌ ചന്ദ്രശേഖർ ശോഭയുടെ പക്ഷത്തെ മാറ്റാൻ നിർദേശം നൽകി. ആലപ്പുഴയിൽ വന്ന് ശോഭ പണം പിരിക്കുന്നു എന്ന് ജില്ലാ പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നുവെന്നും ബിന്ദു വെളിപ്പെടുത്തി. ശോഭക്ക് ധാര്‍ഷ്ട്യമാണെന്നും സംസ്ഥാന നേതൃത്വത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും ബിന്ദു വിമര്‍ശിച്ചു. പാലക്കാട്‌ പണം നൽകിയത് താൻ ആണെന്ന് ശോഭ തെളിയിക്കണമെന്നും വെല്ലുവിളിക്കുന്നുവെന്നും ബിന്ദു പറഞ്ഞു.