video
play-sharp-fill

Friday, May 23, 2025
HomeMainവഴിത്തർക്കത്തിന്റെ പേരിൽ വീട്ടിൽ കയറി അതിക്രമം; വണ്ടിയിടിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണി...! യുവതിയുടെ പരാതിയിൽ ആലപ്പുഴ റെയിൽവേ...

വഴിത്തർക്കത്തിന്റെ പേരിൽ വീട്ടിൽ കയറി അതിക്രമം; വണ്ടിയിടിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണി…! യുവതിയുടെ പരാതിയിൽ ആലപ്പുഴ റെയിൽവേ പൊലീസ്‌ സ്റ്റേഷനിലെഎസ്.ഐക്കെതിരെ കേസ്

Spread the love

‌‌‌

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ‌‌‌വഴിത്തർക്കത്തിന്റെ പേരിൽ വീട്ടിൽ കയറി അതിക്രമം കാട്ടിയഎസ് ഐക്കെതിരെ കേസ്. ആലപ്പുഴ റെയിൽവേ പൊലീസ്‌ സ്റ്റേഷനിലെ എസ് ഐ മന്നൂർക്കോണം സ്വദേശി ഷാനിഫിനെതിരേയാണ് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ ഷാനിഫും സുഹൃത്തുക്കളും യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകടക്കുകയും മുറ്റത്തുണ്ടായിരുന്ന വീട്ടുപകരണങ്ങൾ അടിച്ചു നശിപ്പിക്കുകയുമായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ യുവതിയെ ഭീഷണിപ്പെടുത്തി.

തന്നെയും മകളെയും വണ്ടിയിടിച്ചു കൊലപ്പെടുത്തുമെന്ന് ഷാനിഫ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്ന് യുവതി പരാതിയിൽ ആരോപിച്ചു. ഭർത്താവ് വിദേശത്തായതിനാൽ യുവതിയും മകളും മാത്രമാണ് വീട്ടിലുള്ളത്. വഴിത്തർക്കത്തിന്റെ പേരിൽ രണ്ടുവർഷമായി നിരന്തരം ഉപദ്രവിക്കുന്നെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

ഇയാൾക്കൊപ്പമുണ്ടായിരുന്ന നാലുപേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഷാനിഫിനെ പല തവണ ലിയമല പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും ഇയാൾ ഇതുവരെ ഹാജരായിട്ടില്ല

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments