
കോട്ടയം : അഹമ്മദാബാദ് വിമാനപകടത്തിൽ ദാരുണമായി മരണപ്പെട്ട പത്തനംതിട്ട സ്വദേശിനി രഞ്ജിതയെ അപമാനിച്ച് കാഞ്ഞങ്ങാട് തഹസിൽദാർ പവി ആനന്ദാശ്രം
ഇന്നലെയാണ് ഇയാൾ പവി ആനന്ദാശ്രമം എന്ന ഫേസ് ബുക്ക് ഐ ഡിയിൽ നിന്ന് രഞ്ജിതയേയും സ്ത്രീ സമൂഹത്തെ ഒന്നടങ്കവും അപമാനിക്കുന്ന തരത്തിൽ കമന്റുകൾ ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസെടുക്കണമെന്നും റവന്യൂ വകുപ്പിലെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററും, മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടുമായ എ കെ ശ്രീകുമാറാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി കൈപ്പറ്റി മിനിറ്റുകൾക്കകം അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു. ലാൻഡ് റവന്യൂ കമ്മീഷണറോടും, സംസ്ഥാന പോലീസ് മേധാവിയോടുമാണ് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്