മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചു ; അംഗനവാടി അധ്യാപികക്കെതിരെ പരാതിയുമായി കുടുംബം

Spread the love

കോഴിക്കോട്: താമരശ്ശേരിയിൽ അംഗനവാടി അധ്യാപിക മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചതായി പരാതി. മലബാർ ഉന്നതി നിവാസികളായ ഷിബിൻ, അനുകൃഷ്ണ ദമ്പതികളുടെ മകൾക്കാണ് പരിക്കേറ്റത്. മൂന്നാം തോട് സുധി മെമ്മോറിയൽ അംഗനവാടിയിലെ അധ്യാപിക മിനിക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അധ്യാപികക്കെതിരെ കുടുംബം താമരശ്ശേരി പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം രാവിലെ താമരശ്ശേരി മൂന്നാം തോട് സുധി മെമ്മോറിയൽ അങ്കണവാടിയിലാണ് സംഭവം നടന്നത്. അംഗനവാടിയിൽ നിന്ന് അമ്മയ്‌ക്കൊപ്പം പോകാനായി കരഞ്ഞ കുഞ്ഞിനെ ടീച്ചർ ബലമായി ക്ലാസിനുള്ളിലേക്ക് വലിച്ചു.

വലിയുടെ ആഘാതത്തിൽ കുഞ്ഞിന്റെ കൈക്ക് പരിക്കേൽക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം കുഞ്ഞ് കൈ അനക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സാരമായി പരിക്കേറ്റ വിവരം മനസിലാകുന്നതെന്നും രക്ഷിതാക്കൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group