video
play-sharp-fill

പ്രധാനമന്ത്രിയുടെ കേദാർനാഥ് യാത്ര; പെരുമാറ്റ ചട്ടലംഘനം ആരോപിച്ച്‌ തൃണമൂൽ പരാതി നൽകി

പ്രധാനമന്ത്രിയുടെ കേദാർനാഥ് യാത്ര; പെരുമാറ്റ ചട്ടലംഘനം ആരോപിച്ച്‌ തൃണമൂൽ പരാതി നൽകി

Spread the love

സ്വന്തംലേഖകൻ

കോട്ടയം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ് യാത്ര പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കേദർനാഥ് മാസ്റ്റർ പ്ലാൻ പദ്ധതി തയ്യാറാണെന്നുള്ള മോദിയുടെ പ്രസ്താവന പെരുമാറ്റ ചട്ടലംഘനമാണെന്നാണ്‌ തൃണമൂലിന്റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കഴിഞ്ഞ രണ്ട് ദിവസമായി ദൃശ്യമാധ്യമങ്ങളിൽ മോദിയുടെ കേദാർനാഥ് യാത്ര സംപ്രേക്ഷണം ചെയ്യുന്നതും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തൃണമൂൽ ആരോപിക്കുന്നു. ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനം ദൗർഭാഗ്യകരമാണെന്നും തൃണമൂൽ കോൺഗ്രസിന്റെ പരാതിയിൽ പറയുന്നു.