
മന്ത്രി ഗണേഷ് കുമാറിനെതിരെ റിപ്പോര്‍ട്ടില്‍ വ്യക്തമായ പരാമര്‍ശം ; 15 പേരുടെ പവര്‍ മാഫിയയില്‍ മന്ത്രി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം ; മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍-സിനിമ സംയുക്ത സെക്‌സ് മാഫിയയെന്ന് യൂത്ത് കോണ്‍ഗ്രസ്. മന്ത്രി ഗണേഷ് കുമാറിനെതിരെ റിപ്പോര്‍ട്ടില്‍ വ്യക്തമായ പരാമര്‍ശമുണ്ട്. അതില്‍ അന്വേഷണം വേണം. മന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു.
15 പേരുടെ പവര്‍ മാഫിയയില്‍ മന്ത്രി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതി ഡിജിപി അന്വേഷണത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പോക്സോ ഉള്‍പ്പെടെയുള്ള ലൈംഗിക ചൂഷണമാണ് നടന്നിരിക്കുന്നത്. എന്നിട്ടാണ് ഈ റിപ്പോര്‍ട്ട് വച്ച് ഒരു സിനിമ കോണ്‍ക്ലേവ് നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി പറയുന്നത്.
ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും കോണ്‍ക്ലേവാണോ നടത്തേണ്ടത്?. ആരെയാണ് മന്ത്രി വിഡ്ഢികളാക്കുന്നത്? ചൂഷണം അവസാനിപ്പിക്കാന്‍ നടപടി ഇല്ലെങ്കിലും സിനിമ കോണ്‍ക്ലേവ് നടത്തുമെന്നു പറയുന്ന മന്ത്രിയെ കേരളം വിലയിരുത്തട്ടെയെന്നും വിഡി സതീശന്‍ പറഞ്ഞു.