video
play-sharp-fill
കെ സുധാകരനെതിരായ പരാമര്‍ശം; എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി; കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്ന് ആവശ്യം

കെ സുധാകരനെതിരായ പരാമര്‍ശം; എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി; കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്ന് ആവശ്യം

സ്വന്തം ലേഖിക

തിരുവനന്തപുരം: മോൻസൻ പീഡിപ്പിക്കുമ്പോള്‍ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ പരാതി.

പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്‌സോ കേസില്‍ സുധാകരന് എതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്ന് പരാതിയില്‍ പറയുന്നു. എം.വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്നാണ് ആവശ്യം.

രാഷ്ട്രീയ സംഘര്‍ഷം ലക്ഷ്യമിട്ടാണ് ഗോവിന്ദന്റെ പ്രസ്താവനയെന്നും മാധ്യമപ്രവര്‍ത്തകരെ പ്രധാന സാക്ഷികളാക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.