video
play-sharp-fill

കാൽനടയാത്രക്കാരന്റെ തലയിൽ വൈദ്യുതി പോസ്റ്റിൽ നിന്നും ഇരുമ്പ് ക്ലാമ്പ്  ഇളകി വീണു: കെഎസ്ഇബി ക്കെതിരെ പരാതി നൽകി മത്സ്യത്തൊഴിലാളി

കാൽനടയാത്രക്കാരന്റെ തലയിൽ വൈദ്യുതി പോസ്റ്റിൽ നിന്നും ഇരുമ്പ് ക്ലാമ്പ്  ഇളകി വീണു: കെഎസ്ഇബി ക്കെതിരെ പരാതി നൽകി മത്സ്യത്തൊഴിലാളി

Spread the love

 

തിരുവനന്തപുരം: കാൽനട യാത്രക്കാരന്റെ തലയിൽ വൈദ്യുത പോസ്റ്റിൽ നിന്നും ഇരുമ്പ് ക്ലാമ്പ് ഇളകി തലയിൽ വീണ് പരിക്കേറ്റതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറ സ്വദേശി വി. റിച്ചാർഡ് ആണ് വിഴിഞ്ഞം പോലീസിൽ പരാതി നൽകിയത്. വീടിന് സമീപത്തെ പോസ്റ്റിൽ നിന്നുമാണ് ഇരുമ്പ് ക്ലാമ്പ് വീണതെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെയോടെ ആയിരുന്നു സംഭവം.

 

കെഎസ്ഇബിയുടെ അശ്രദ്ധ കാരണമാണ് അപകടം പറ്റിയതെന്നും, മത്സ്യതൊഴിലാളിയായ തനിക്ക് ചികിത്സ കഴിയുന്നതു വരെ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്തതിനാൽ നഷ്ടപരിഹാരം ലഭിക്കണമെന്നും പരാതിയിൽ പറയുന്നു.

 

സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group