പി.സി.ജോർജിനു ജാമ്യം ലഭിക്കാൻ കെമാൽ പാഷ ഇടപെട്ടു; ജാമ്യം അനുവദിച്ച മജിസ്‌ട്രേറ്റുമായി കെമാൽ പാഷയ്ക്ക് അടുത്ത ബന്ധം; ആ​രോപണവുമായി പി.സി.ജോർജ് പ്രതിയായ പീഡനക്കേസിലെ പരാതിക്കാരി; ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ് പ്രതിയായ പീഡനക്കേസിലെ പരാതിക്കാരി റിട്ട. ജസ്റ്റിസ് കെമാൽ പാഷയ്‌ക്കെതിരെയും പരാതിയുമായി രംഗത്ത്.

പി.സി.ജോർജിനു ജാമ്യം ലഭിക്കാൻ കെമാൽ പാഷ ഇടപെട്ടെന്നും, ജാമ്യം അനുവദിച്ച മജിസ്‌ട്രേറ്റുമായി കെമാൽ പാഷയ്ക്ക് അടുത്ത ബന്ധമുണ്ടെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. ഇതുസംബന്ധിച്ച് ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെമാൽ പാഷയ്ക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസ് എടുക്കണമെന്നാണ് ആവശ്യം. കോടതി ജീവനക്കാരെ അടക്കം സ്വാധീനിക്കാൻ കെമാൽ പാഷ ശ്രമിച്ചുയെന്നാണ് പരാതിക്കാരിയുടെ ആരോപണം.

കേസിൽ പി.സി ജോർജിന് ജാമ്യം ലഭിച്ച ശേഷം ചില മാധ്യമങ്ങളിലൂടെ കെമാൽ പാഷ നടത്തിയ പ്രതികരണങ്ങൾ സ്വാധീനത്തിന്റെ തെളിവുകളായാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്.

പി.സി.ജോർജിനു ജാമ്യം ലഭിച്ച ദിവസവും പിറ്റേന്നും കെമാൽ പാഷ മാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങൾ സംശയകരമാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി.