നടൻ ജയസൂര്യയ്ക്കെതിരെ പരാതി; തൊടുപുഴ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് അപമര്യാദയായി പെരുമാറി,  പരാതിക്കാരിയുടെ മൊഴിയെടുത്ത് പോലീസ്

Spread the love

 

കൊച്ചി: നടൻ ജയസൂര്യയ്ക്ക് എതിരെ പരാതി. പേരുപറയാതെ പരസ്യമായി ജയസൂര്യക്കെതിരെ ആരോപണം ഉന്നയിച്ച യുവ നടിയാണ് പരാതി നൽകിയത്. പോലീസ് മേധാവിയ്ക്കാണ് പരാതി നൽകിയത്.

 

ഷൂട്ടിങ് ലൊക്കേഷനില്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ പ്രാഥമിക മൊഴി പോലീസ് ശേഖരിച്ചു.

 

പരാതി ലഭിച്ചതിന് പിന്നാലെ പൂങ്കുഴലി ഐപിഎസ് പരാതിക്കാരിയുമായി സംസാരിച്ചു. ഐശ്വര്യ ഐപിഎസ് അടക്കമുള്ള ഉദ്യോ​ഗസ്ഥർ പ്രാഥമികമായ മൊഴി ശേഖരിച്ചു. വിശദമായ മൊഴി പരാതിക്കാരിൽ നിന്ന് സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തൊടുപുഴയിലെ സിനിമ ലൊക്കേഷനിൽവെച്ചാണ് ജയസൂര്യ അപമര്യാദയായി പെരുമാറിയതെന്നും തന്നെ കടന്നുപിടിക്കുകയായിരുന്നു എന്നാണ് നടിയുടെ ആരോപണം.