play-sharp-fill
ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലില്‍ കേക്ക് മുറിച്ച്‌ ആഘോഷിച്ചു ; മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ജസ്‌ന സലീമിനെതിരെ പരാതി നല്‍കി ബിജെപി

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലില്‍ കേക്ക് മുറിച്ച്‌ ആഘോഷിച്ചു ; മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ജസ്‌ന സലീമിനെതിരെ പരാതി നല്‍കി ബിജെപി

തൃശ്ശൂർ : കൃഷ്ണചിത്രങ്ങള്‍ വരച്ച്‌ ജനശ്രദ്ധ നേടിയ കോഴിക്കോട് സ്വദേശിനിയായ ജസ്‌ന സലീമിനെതിരെ പോലീസിൽ പരാതി ബിജെപി പ്രവർത്തകൻ. മതവികാരം വ്രണപ്പെടുത്തിയതിനാണ് യുവതിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ആർ ഹരി ആണ് ജസ്‌ന സലീമിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ജസ്‌ന സലീം ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ കേക്ക് മുറിച്ച്‌ ആഘോഷിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച്‌ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മുട്ട അടക്കമുള്ള നോണ്‍ വെജ് വിഭവങ്ങള്‍ ചേർത്ത് തയ്യാറാക്കിയ കേക്ക് ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ പ്രവേശിപ്പിച്ചതിനെതിരെ ഭക്തരുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധങ്ങള്‍ ആയിരുന്നു ഉയർന്നിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഷയവുമായി ബന്ധപ്പെട്ടാണ് ജസ്‌ന സലീമിനെതിരെ ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി പരാതി നല്‍കിയിരിക്കുന്നത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് അഡ്വ. കെ ആർ ഹരി പരാതി നല്‍കിയിരിക്കുന്നത്. സമൂഹത്തില്‍ കലാപം സൃഷ്ടിക്കാൻ ജസ്‌ന സലീം ബോധപൂർവ്വം ശ്രമങ്ങള്‍ നടത്തുന്നതായാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്.