രാത്രിയിൽ വനിതാ എസ് ഐമാർക്ക് മെസ്സേജ്! വനിതാ എസ്‌ഐമാരുടെ പരാതിയിൽ മോശമായി പെരുമാറിയ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പോഷ് നിയമപ്രകാരം അന്വേഷണം നടത്താൻ തീരുമാനം ; അന്വേഷണ ചുമതല എസ്‌പി മെറിൻ ജോസഫിന്

Spread the love

തിരുവനന്തപുരം :  വനിതാ എസ്‌ഐമാരോട് മോശമായി പെരുമാറിയ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പോഷ് നിയമപ്രകാരം അന്വേഷണം നടത്താൻ തീരുമാനം. എസ്പി മെറിൻ ജോസഫിനാണ് അന്വേഷണ ചുമതല.

ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായ രീതിയില്‍ മെസ്സേജുകള്‍ അയച്ചെന്ന് രണ്ട് വനിതാ എസ്‌ഐമാരാണ് സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിന് പരാതി നല്‍കിയത്. തുടർന്ന് ഇവരുടെ മൊഴിയെടുത്ത ശേഷം ഡിജിപിക്ക് പോഷ് നിയമപ്രകാരം നടപടിയെടുക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. രണ്ട് വനിതാ എസ്‌ഐമാരും ഇപ്പോഴും പരാതിയും ഉറച്ചു നില്‍ക്കുകയാണ്.

തലസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. ക്രമസമാധാന ചുമതല വഹിച്ചിരുന്ന സമയത്താണ് ഇയാള്‍ മോശമായി പെരുമാറിയത് എന്നാണ് ആരോപണം. നിലവില്‍ പരാതിയുടെ പകർപ്പ് ലഭ്യമായിട്ടില്ല. അതിനാല്‍ തന്നെ കുറ്റാരോപത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആഴ്‌ചകള്‍ക്ക് മുൻപാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ എസ്‌ഐമാർ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group