മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും രഹ്ന ഫാത്തിമയ്ക്കും മറ്റുമെതിരെ കലാപമുണ്ടാക്കുവാൻ ശ്രമിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല കേന്ദ്രീകരിച്ച് കേരളത്തിൽ കലാപം ഉണ്ടാക്കുന്നതിനു ശ്രമിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രിയ്ക്കും ഡിജി പി ലോക് നാഥ് ബെഹ്റയ്ക്കും ഐജി മനോജ് എബ്രഹാമിനും കൂടാതെ അശുദ്ധിയുമായി ഹൈന്ദവാരാധനാ കേന്ദ്രമായ ശബരിമല കയറി എന്നാരോപിച്ച് രഹന ഫാത്തിമയ്ക്കും എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി അയച്ചതായി ‘മനുഷ്യാവകാശ സംഘം’ ഭാരവാഹികൾ അറിയിച്ചു.
കേരളത്തിൽ ശബരിമല അയ്യപ്പ ഭക്തരോട് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് കാട്ടുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. പ്രത്യേക മുന്നറിയിപ്പുകളില്ലാതെ കടുത്ത ആക്രമണം നടത്തിയതിനു ശേഷം ലാത്തിച്ചാർജ്ജ് നടത്തിയതിനും, പിന്മാറിപ്പോയവരെ ഓടിച്ചിട്ടു വളഞ്ഞു മർദ്ദിച്ചതിനും വിളക്കും, വിരിപ്പന്തലും അകാരണമായി നശിപ്പിച്ചതിനും പ്രത്യേകം പരാതി നൽകിയിട്ടുണ്ട്. രണ്ടു പരാതികളിലും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിയാണ്. കോട്ടയം സ്വദേശി സാനു രാധാകൃഷ്ണനാണ് പരാതിക്കാരൻ.
കേരള പോലീസ് ആസ്ഥാനത്തേയ്ക്ക് നൽകിയ വിവരാവകാശ ഹർജ്ജിയിൽ പൊതുമുതൽ നശിപ്പ്ച്ചു എന്ന ആരോപണത്തിൻ്റെ നിജസ്ഥിതി ചോദിച്ചിട്ടുണ്ട്. ലാത്തിച്ചാർജ്ജിനുത്തരവു നൽകിയത് ആരെന്ന ചോദ്യവും പോലീസിനെ കുഴക്കും.കൂടാതെ കേരള സംസ്ഥാന മനുഷ്യാവകാശക്കമ്മീഷനു നൽകിയ പരാതിയിൽ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർത്ഥാടകർ വച്ചിരുന്ന വാഹനങ്ങൾ തല്ലിയുടച്ചത് സംബന്ധിച്ചും, ആയത് ശേഖരിച്ചു കൊണ്ടു പോയി പൊലീസ് സ്റ്റേഷനിൽ വച്ചതിനു ശേഷം, അത് അന്വേഷിച്ചു ചെന്നവർക്കെതിരെ അനാവസ്യമായി കേസെടുത്തതുമെല്ലാം ചേർത്ത് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് ഹർജ്ജി
ബോധിപ്പിച്ചിരിയ്ക്കുന്നത്. നിരവധി നിരപരാധികളായ തീർത്ഥാടകരെ കേസിൽ പെടുത്തിയിട്ടുള്ളതിനാൽ ആവശ്യമുള്ള സാഹചര്യങ്ങളിൽ എതിർ കേസുകൾ നൽകേണ്ടി വരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മനുഷ്യാവകാശമെന്നത് മറ്റു ചിലർക്ക് മാത്രമുള്ളതാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് അതിക്രമം കാണിച്ചവരെന്നും, സത്യം പുറത്തു കൊണ്ട് വരികയെന്നതാണ് പരാതികളുടെ ലക്ഷ്യമെന്നും സാനു രാധാകൃഷ്നൻ പറഞ്ഞു. ഭക്തിയുടെ പേരിൽ ഇത്രയും അക്രമം ഇന്ത്യയിൽ മറ്റൊരിടത്തും ഒരു സമൂഹത്തിനും നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Third Eye News Live
0