ആനമതിൽ നിർമ്മാണത്തിന്റെ മറവിൽ അനധികൃതമായി മരം മുറിച്ചതായി പരാതി

Spread the love

കണ്ണൂർ : ആറളത്തും അനധികൃത മരംമുറി നടന്നതായി പരാതി. ആനമതിൽ നിർമ്മാണത്തിന്റെ മറവിൽ അനധികൃതമായി മരം മുറിച്ചെന്നാണ് പരാതി. വന്യജീവി സങ്കേതത്തിനകത്തെ മരങ്ങളും മുറിച്ചു എന്നാണ് നിഗമനം.

video
play-sharp-fill

വന്യജീവി സങ്കേതത്തിന്റെ അതിരിൽ പുനരധിവാസ മേഖലയിലെ മരം മുറിക്കാനായിരുന്നു അനുമതി. എന്നാൽ, സർവ്വേ നടത്തി അടയാളപ്പെടുത്തിയ മരങ്ങൾക്ക് പുറമേ കൂടുതൽ മരങ്ങൾ മുറിച്ചെന്നാണ് പരാതി.

വിഷയത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഐയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group