video
play-sharp-fill

Monday, May 19, 2025
HomeMainറാപ്പര്‍ വേടന്‍റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നഗരസഭ സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ അടക്കം തകർന്നു; നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം...

റാപ്പര്‍ വേടന്‍റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നഗരസഭ സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ അടക്കം തകർന്നു; നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കുമെന്ന് പാലക്കാട് നഗരസഭ

Spread the love

പാലക്കാട്‌: റാപ്പര്‍ വേടന്‍റെ പരിപാടിക്കിടെ കോട്ടമൈതാനത്തുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കുമെന്ന് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ.

കോട്ടമൈതാനത്ത് വേടൻ്റെ പരിപാടിക്ക് തിക്കും തിരക്കും ഉണ്ടായതോടെ നഗരസഭ സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ അടക്കം തകർന്നിരുന്നു. ഇന്നലെ പാലക്കാട് കോട്ടമൈതാനത്ത് വേടൻ്റെ പാട്ട് കേള്‍ക്കാനും കാണാനും എത്തിയത് പതിനായിരങ്ങളായിരുന്നു.

തിക്കും തിരക്കും നിയന്ത്രണാതീതമായതോടെ പൊലീസിന് പല തവണ ലാത്തിയെടുക്കേണ്ടി വന്നു. ഇതിനിടയല്‍ നഗരസഭയുടെ നിയന്ത്രണത്തിലുള്ള കോട്ട മൈതാനത് സൗന്ദര്യവല്‍ക്കരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ബെഞ്ചുകളും. മാലിന്യങ്ങള്‍ നിക്ഷേപിക്കാൻ വെച്ച ഡെസ്റ്റ് ബിനുകളും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പാണ് പരിപാടിക്കായി നഗരസഭയോട് സ്ഥലം ആവശ്യപ്പെട്ടത്.ഇവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് നഗരസഭയുടെ നീക്കം. വേടനും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാൻ ആകില്ലെന്ന് നഗരസഭാ വൈസ് ചെയർമാൻ ഈ കൃഷ്ണദാസ് പറഞ്ഞു. ഇന്നലെ പാലക്കാട് നടന്ന പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട പതിനഞ്ചോളം പേർക്കാണ് പരിക്കേറ്റത്.

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments