പ്രകൃതി ടോണിച്ചായനെ ചേർത്ത് പിടിച്ച ധന്യ മുഹൂർത്തത്തിൽ അച്ചായൻസ് ഗോൾഡിന്റെ കരുതലിൽ പത്ത് യുവമിഥുനങ്ങളുടെ മംഗല്യ സ്വപ്നം പൂവണിഞ്ഞു: കോട്ടയം കണ്ട ഏറ്റവും വലിയ കാരുണ്യപ്രവർത്തിക്ക് ആശംസകളുമായി മന്ത്രി വി എൻ വാസവനും, ഫ്രാൻസിസ് ജോർജ് എംപിയും, മോൻസ് ജോസഫ് എംഎൽഎയും, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും, മുൻ എംപി സുരേഷ് കുറുപ്പും; വധൂവരന്മാരെ അനുഗ്രഹിക്കാൻ തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ

പ്രകൃതി ടോണിച്ചായനെ ചേർത്ത് പിടിച്ച ധന്യ മുഹൂർത്തത്തിൽ അച്ചായൻസ് ഗോൾഡിന്റെ കരുതലിൽ പത്ത് യുവമിഥുനങ്ങളുടെ മംഗല്യ സ്വപ്നം പൂവണിഞ്ഞു: കോട്ടയം കണ്ട ഏറ്റവും വലിയ കാരുണ്യപ്രവർത്തിക്ക് ആശംസകളുമായി മന്ത്രി വി എൻ വാസവനും, ഫ്രാൻസിസ് ജോർജ് എംപിയും, മോൻസ് ജോസഫ് എംഎൽഎയും, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും, മുൻ എംപി സുരേഷ് കുറുപ്പും; വധൂവരന്മാരെ അനുഗ്രഹിക്കാൻ തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ

കോട്ടയം : മഴയും കാർമേഘവും മാറി നിന്ന് പ്രകൃതി ടോണിച്ചായനെ ചേർത്ത് പിടിച്ച ധന്യ മുഹൂർത്തത്തിൽ അച്ചായൻസ് ഗോൾഡിന്റെ കരുതലിൽ പത്ത് വധൂവരന്മാരുടെ മംഗല്യ സ്വപ്നം പൂവണിഞ്ഞു.

കോട്ടയം കണ്ട ഏറ്റവും വലിയ കാരുണ്യ പ്രവർത്തിക്ക് ആശംസകളും വധൂവരന്മാരെ അനുഗ്രഹിക്കുന്നതിനുമായി മന്ത്രി വി എൻ വാസവൻ, ഫ്രാൻസിസ് ജോർജ് എംപി, മോൻസ് ജോസഫ് എംഎൽഎ, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, മുൻ എംപി സുരേഷ് കുറുപ്പ്, നഗരസഭാ കൗൺസിലർ ജയമോൾ, പി കെ ആനന്ദക്കുട്ടൻ, ടി എൻ ഹരികുമാർ , സുഭാഷ് എന്നിവരും എത്തി.

കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ട് നിസ്‌ക്കരിച്ചാലും എന്ന ഗാനം ജിൻസ് ഗോപിനാഥ്‌ ആലപിച്ചതോടെ മംഗല്യമുഹൂർത്തത്തി തുടക്കമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ചായൻ ഗോൾഡ് മാനേജർ ഷിനിൽ കുര്യന്റെ സ്വാഗതപ്രസംഗത്തിൽ അച്ചായൻ ഗോൾഡ് സംസ്ഥാനത്തുടനീളം നടത്തിയ കാരുണ്യ പ്രവർത്തനങ്ങളും ലക്ഷക്കണക്കിന് ജനങ്ങൾ നൽകിയ പിന്തുണയുമാണ് സമൂഹവിവാഹം നടത്താൻ പ്രചോദനമായത് എന്ന് പറഞ്ഞു.

തുടർന്ന് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചൻ അധ്യക്ഷ പ്രസംഗം നടത്തി. ലക്ഷക്കണക്കിന് പാവങ്ങൾ എന്നോടൊപ്പം നിൽക്കുമ്പോൾ എനിക്ക് അവരെ എങ്ങനെ സഹായിക്കാതിരിക്കാൻ കഴിയുമെന്ന് ചോദിച്ചു. നിങ്ങൾ നൽകുന്ന പിന്തുണയും സ്നേഹവുമാണ് എൻ്റെ കരുത്തെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടന പ്രസംഗം നടത്തി. സാധാരണക്കാർക്കൊപ്പം ഇറങ്ങി നിന്ന് സാധാരണക്കാരനെ പോലെ തന്റെ വരുമാനത്തിന്റെ ഏറിയപങ്കും പാവങ്ങൾക്കായി ചിലവഴിക്കുന്ന വലിയ മനുഷ്യനാണ് ടോണി വർക്കിച്ചനെന്ന് അദ്ദേഹം പറഞ്ഞു. പത്ത് പെൺകുട്ടികളെ കണ്ടെത്തി അവരെ വിവാഹം കഴിപ്പിച്ച് അയയ്ക്കുക എന്നത് ടോണി ചെയ്ത ഏറ്റവും വലിയ പുണ്യമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വിശിഷ്ടാതിഥികൾ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

തുടർന്ന് വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ചു. ടോണി അച്ചായൻ 10 പേർക്കും താലിമാല എടുത്ത് നൽകി. 6.10 നുള്ള ശുഭമുഹൂർത്തത്തിൽ10 പേരും ഒരേസമയം മിന്നുകെട്ടിയതോടെ കോട്ടയം പട്ടണം ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. മന്ത്രി വി എൻ വാസവനും, ടോണിച്ചായനും, മോൻസ് ജോസഫ് എംഎൽഎയും, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും, മുൻ എംപി സുരേഷ് കുറുപ്പും, കൗൺസിലർ ജയമോളും, എ കെ ശ്രീകുമാറും, പി കെ ആനന്ദക്കുട്ടനും, ടി എൻ ഹരികുമാറും വധൂവരന്മാരുടെ മാതാപിതാക്കളും ബന്ധുക്കളും അടക്കമുള്ളവർ പുഷ്പാരങ്ങൾ വിതറി വധൂരന്മാരെ അനുഗ്രഹിച്ചു.

പിന്നീട് മന്ത്രി വി എൻ വാസവൻ കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. വിവാഹത്തിൽ പങ്കെടുക്കാനും വധൂവരന്മാരെ അനുഗ്രഹിക്കാനും എത്തിയ 3000 ത്തോളം പേർക്കാണ് ഭക്ഷണം ക്രമീകരിച്ചിരുന്നത്. തുടർന്ന് പിന്നണി ഗായകൻ ജാസി ഗിഫ്റ്റിന്റെ ഗാനമേളയും, മാളവികയുടെ ഫ്യൂഷൻ ചെണ്ടയുംഅരങ്ങിന് മാറ്റുകൂട്ടി.

 

Tags :