രാജ്യത്ത് ആശങ്ക പടരുന്നു ; ഇന്ത്യയിൽ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നതായി ഐ.എം.എ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡല്‍ഹി: ഇന്ത്യയിൽ ആശങ്ക പടരുന്നു. ഇന്ത്യയിൽ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

വൈറസ് വ്യാപനത്തിൽ രാജ്യത്ത് സ്ഥിതി വളരെ രൂക്ഷമാണെന്ന് ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്സണ്‍ ഡോ. വികെ. മോംഗ അറിയിച്ചു. അതേസമയം രാജ്യത്ത്  പ്രതിദിനം 30,000 പേര്‍ക്കാണ്  രോഗം ബാധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗവ്യാപനത്തിൽ കൂടുതലും ഗ്രാമീണ മേഖലയിലാണ്. ഇത് രാജ്യത്തെ  സമൂഹ വ്യാപനത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കാൻ നഗരങ്ങളില്‍  നിയന്ത്രിക്കാന്‍ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍ ഇക്കാര്യം അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട്  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല.

കോവിഡ് രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷത്തിലേക്ക്  അടുക്കുകയാണ്. മൂന്ന് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.