video
play-sharp-fill

കമ്മ്യൂണിറ്റി കിച്ചണിലേക്ക് പാലാ മോട്ടോർ വാഹനവകുപ്പിന്റെ സഹായം : പാലാ നഗരസഭാ സാമൂഹ്യ അടുക്കളയിലേക്ക് നൽകിയത് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള വസ്തുക്കൾ

കമ്മ്യൂണിറ്റി കിച്ചണിലേക്ക് പാലാ മോട്ടോർ വാഹനവകുപ്പിന്റെ സഹായം : പാലാ നഗരസഭാ സാമൂഹ്യ അടുക്കളയിലേക്ക് നൽകിയത് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള വസ്തുക്കൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ലോക് ഡൗണിൽ പാലാ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സഹായമെത്തിച്ച് പാലാ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ലോക് ഡൗണിൽ ഭക്ഷണമില്ലാതെ വലയുന്നവർക്കായി ഭക്ഷണം തയ്യാറാക്കുന്ന സാമൂഹ്യ അടുക്കളയിലേക്ക് ഒരു ദിവസത്തെ ഭക്ഷണം ചെയ്യുന്നതിനുള്ള വസ്തുക്കളാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകിയത്.

അരി, പച്ചക്കറി, പലവ്യജ്ഞനങ്ങൾ തുടങ്ങി ഒരു ദിവസത്തേക്കുള്ള വസ്തുക്കളാണ് ജോയിന്റ് ആർ.ടി.ഒ കെ.ഷിബു നഗരസഭാ ചെയർപേഴ്‌സൻ മേരി ഡൊമിനികിന് കൈമാറി. പതിനഞ്ചോളം ഉദ്യോഗസ്ഥരുള്ള പാലാ മോട്ടോർ വാഹന വകുപ്പ് വിഭാഗത്തിൽ ഉള്ളത്. ഇവർ ഒത്തുചേർന്ന് സമാഹരിച്ച തുക ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നതിനായി വസ്തുക്കൾ വാങ്ങി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ സംഘടനകളും വ്യക്തികളും നൽകുന്ന സഹായം കൊണ്ടാണ് പാലാ നഗരസഭാ കമ്മ്യൂണിറ്റി ഇപ്പോൾ പ്രവർത്തിക്കുന്നത്.

നഗരസഭാ കൗൺസിലർ അഡ്വ. ബിനു പുളിക്കണ്ടം, എ.എം.വി.എ ശ്രീജിത്ത്, എം.വി.എ നോബി, യു.ഡി.സി സജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.