video
play-sharp-fill

Tuesday, May 20, 2025
Homeflashകമ്മ്യൂണിസ്റ്റുകൾ നശിപ്പിച്ച അയിത്തവും തീണ്ടലും തൊടീലും തിരിച്ചു വരണം; ഭാരതത്തിന്റെ നമസ്‌കാരവും തീണ്ടലും തൊടീലും മാത്രമാണ്...

കമ്മ്യൂണിസ്റ്റുകൾ നശിപ്പിച്ച അയിത്തവും തീണ്ടലും തൊടീലും തിരിച്ചു വരണം; ഭാരതത്തിന്റെ നമസ്‌കാരവും തീണ്ടലും തൊടീലും മാത്രമാണ് കൊറോണക്കാലത്ത് നമുക്കും നാടിനും രക്ഷ..! കൊറോണക്കാലത്തും വർഗീയ കച്ചവടവുമായി സംഘി യുവതി; അയിത്തവും കൊറോണയും സമൂഹമാധ്യമങ്ങളിലെ വലിയ ചർച്ച

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണയിൽ നിന്നും രാജ്യത്തെയും കേരളത്തിലെ ജനങ്ങളെയും രക്ഷിക്കാൻ ഇനി ഒരേ ഒരു മാർഗം മാത്രം..! അയിത്തവും തീണ്ടലും തൊടീലും തിരിച്ചു കൊണ്ടു വരിക. കൊറോണക്കാലത്തും വർഗീയ വിഷം തുപ്പുന്നത് മറ്റാരുമല്ല സംഘപരിവാരത്തിന്റെ വനിതാ മുഖമായ അംബിക ജെ.ആർ ആണ്. അംബിക സോഷ്യൽ മീഡിയയിൽ പങ്കു വച്ച അഭിപ്രായത്തിലാണ് തീണ്ടലും തൊടീലും ജാതി വ്യവസ്ഥയും ശാസ്ത്രീയമായ മാർഗങ്ങളാണ് എന്നു പറയുന്നത്.

കൊറോണ ബാധ ലോകത്തെമ്പാടും പടർന്നു പിടിച്ച കാലത്ത് ഇന്ത്യയിലെ സംഘപരിവാർ പ്രചരിപ്പിച്ചത് ഭാരത സംസ്‌കാരമാണ് മഹത്തരമെന്നായിരുന്നു. ഇന്ത്യയുടെ നമസ്‌കാരവും കെട്ടിപ്പിടുത്തമില്ലാത്ത സംസ്‌കാരവും, തീണ്ടലും തൊടീലും തിരിച്ചു കൊണ്ടു വരികയാണ് കൊറോണയെ അകറ്റാനുള്ള ഏകമാർഗമെന്നും സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. ഇത് തന്നെയാണ് ഇപ്പോൾ ഇന്ദിരയും പുറത്തു പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ദിരയുടെ പോസ്റ്റ് ഇങ്ങനെ –

തീണ്ടലും തൊടീലും അയിത്തവുമൊക്കെ hygene എന്ന അർത്ഥത്തിൽ ശാസ്ത്രീയമായിരുന്നു. അതിനൊക്കെ ശുദ്ദിയെന്ന ചില സാമൂഹിക മാനങ്ങൾ കൂടി ഉണ്ടായിരുന്നു. അതെല്ലാവർക്കും സാമൂഹികമായി ഗുണകരമായിരുന്നു. എന്തിനാണെന്നറിയാതെ അതിനെ മൊത്തത്തിൽ എതിർത്ത് അവർ കമ്മൂണിസം പ്രഖ്യാപിച്ചു. ഒരേ കിണ്ണത്തിൽ ഉണ്ട്, ഒരു പായിൽ ഉറങ്ങി പുരോഗമന വാദികളായി.

വീടിനകം സാംബ്രാണി പുകച്ചു, പുറത്തു അടിച്ചു ചാണകവെള്ളം തളിച്ചപ്പോൾ പഴമക്കാർ ചാണക സംഘികളായി.

ഭാരതം നമസ്‌തെ പറഞ്ഞു കൈകൂപ്പിയപ്പോൾ പാശ്ചാത്യതയെ സ്നേഹിച്ചു ഇന്റിമസി തേടി അവർ ആലിംഗന ബദ്ധരായി. ചുംബന സമരം വരെ നടത്തി.

സസ്യാഹാരം മികച്ചതാണെന്ന് നാം പറഞ്ഞപ്പോൾ അവർ ആഹാര സ്വാതന്ത്ര്യമെന്നും പറഞ്ഞു ബീഫ് ഫെസ്റ്റിവൽ നടത്തി.

പൂമുഖത്തു കാൽ കഴുകാൻ കിണ്ടിയിൽ നാം വെള്ളം വെച്ചു. പുല ആചരിച്ചു, പുണ്യാഹം തളിച്ച്, കുളിച്ചു കുറി തൊട്ട്, തുളസി ചെവിയിൽ തിരുകി, ഗണപതി ഹോമവും മൃത്യുഞ്ജയ ഹോമവും നടത്തിയപ്പോൾ അവർ നമ്മളെ പിന്തിരിപ്പനെന്നു വിളിച്ചു.

മരിച്ച വീട്ടിൽ പോയി വന്നാൽ കുളിച്ചു തുണി കഴുകിയെ അകത്തു കയറാവൂ എന്ന് ശഠിച്ച നാം അന്ധവിശ്വാസികളായി.

എച്ചിലാക്കാതെ ഗ്ലാസ് ഉയർത്തി കുടിക്കാൻ പറഞ്ഞപ്പോൾ, കഴുകി കമഴ്ത്തിവെക്കാൻ പറഞ്ഞപ്പോൾ സവർണ മേധാവിത്തമെന്ന് കുറ്റപ്പെടുത്തി.

ഇപ്പഴോ?

തൊട്ടുകൂടാ… കൂടെക്കൂടെ കൈ കഴുകി ശുദ്ധി വരുത്തണം. പത്തടി അകലത്തിൽ അയിത്തം. അതായത് social distancing! ഒരാൾ ഉപയോഗിച്ചതു തൊട്ടതോ പോലും തൊടരുത്… തീണ്ടായ്മ. Sanitizing. എച്ചിലായത് കഴിക്കരുത്, hygiene. രോഗം പകരാതിരിക്കാൻ രണ്ടാഴ്ച നീരിക്ഷണത്തിൽ കഴിയണം, quarantine. അതായത് പുല ആചരിക്കണം.

കാലം കണക്കുതീർക്കുകയാണ്!

(NB: ഈ പോസ്റ്റിൽ ജാതി വർണ വ്യവസ്ഥ ഉദ്ദേശിച്ചിട്ടില്ല. അനുകൂലിക്കുന്നില്ല. സാമൂഹിക വശമേ പ്രതിപാദിച്ചിട്ടുള്ളൂ. അങ്ങിനെ ആരെങ്കിലും വ്യാഖ്യാനിച്ചാൽ അത് അവരുടെ മാത്രം പ്രശ്നമാണ്.)

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments