ഓർമയുണ്ടോ ഈ മുഖം ? ഭരത് ചന്ദ്രന്‍ ഐപിഎസ് ഫോര്‍കെയില്‍ വീണ്ടുമെത്തുന്നു; കമ്മീഷണർ റി റിലീസ് ടീസർ പുറത്തുവിട്ടു

Spread the love

മലയാളത്തിലും തമിഴിലുമൊക്കെ റീ റിലീസുകളുടെ കാലമാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഫിലിം കരിയറില്‍ വഴിത്തിരിവു സൃഷ്ടിച്ച ഭരത് ചന്ദ്രന്‍ ഐപിഎസ് വീണ്ടും തിയറ്ററുകളിലേത്തുകയാണ്.

മൂന്നു പതിറ്റാണ്ടു മുന്‍പ് പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായി മാറിയ കമ്മീഷണര്‍ എന്ന ചിത്രമാണ് ഉടന്‍ റീ റിലീസ് ചെയ്യുന്നത്. എച്ച്‌ വൈ സ്റ്റുഡിയോസ് ഫോര്‍കെയില്‍ റീമാസ്റ്റര്‍ ചെയ്ത ചിത്രത്തിന്‌റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രണ്‍ജി പണിക്കര്‍ രചന നിര്‍വഹിച്ച്‌ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണര്‍ 1994ലായിരുന്നു റിലീസ് ചെയ്തത്.

ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച  ചിത്രമായിരുന്നു ഇത്. ചിത്രത്തിനു വേണ്ടി ഒരുക്കിയ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ ഇടയിൽ കൗതുകവും ആവേശവും പകരുന്നത് ചിത്രത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണി നിര്‍മ്മിച്ച ഈ ചിത്രത്തില്‍ സുരേഷ് ഗോപിക്ക് ഒപ്പം എം ജി സോമന്‍, രതീഷ്, ശോഭന എന്നിവരും അഭിനയിച്ചു. സുരേഷ് ഗോപിയെ താര പദവിയിലേക്കുയര്‍ത്തിയ ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗവും ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന പേരില്‍ പില്‍ക്കാലത്ത് പുറത്തിറങ്ങി. രഞ്ജി പണിക്കറായിരുന്നു രണ്ടാം ഭാഗത്തിന്‌റെ സംവിധായകന്‍.