കമ്മീഷനെ വച്ചാൽ വിദ്യാഭ്യാസനിലവാരം ഉയരില്ല: ഡോ.സിറിയക് തോമസ്
സ്വന്തം ലേഖകൻ
കോട്ടയം: ബാഹ്യസമ്മർദ്ദങ്ങളെ അതിജീവിച്ച് സ്വന്തം അഭിരുചിക്കനുസരിച്ച് പഠനമേഖലകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികളെ പ്രാപ്തമാക്കുന്നതാക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് എംജി സർവകലാശാല മുൻ വിസി ഡോ.സിറിയക് തോമസ്. മുൻകാലങ്ങളിൽ കേരളത്തിൽനിന്ന് sslc പാസ്സായവർക്ക് അതൊരു അധികയോഗ്യതയായി പരിഗണിച്ച് രാജ്യത്തിന്റെ ഭരണരംഗങ്ങളിൽ പോലും മുന്തിയ സ്ഥാനങ്ങൾ ലഭിച്ചിരുന്നു. മാർക്ക്ദാനംചെയ്ത് വിജയശതമാനം ഉയർത്തുന്ന തെറ്റായ പ്രവണത നിലനിൽക്കുന്നിടത്തോളം എത്ര കമ്മീഷനുകൾ പഠിച്ചാലും പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരില്ലെന്ന് അദ്ദേഹം പറഞ്ഞു.
കെ.എസ്.യു 62ആം ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാസംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസി. ജോഷി ഫിലിപ്പ് ജന്മദിനസമ്മേളനം ഉദ്‌ഘാടനം ചെയ്തു. മഹിളാ കോണ്ഗ്രസ് പ്രസി. ലതികാ സുഭാഷ്, കെ.പി.സി.സി സെക്രട്ടറിമാരായ പി എ സലിം, നാട്ടകം സുരേഷ്, ജി ഗോപകുമാർ, എൻ എസ് ഹരിശ്ചന്ദ്രൻ, ജോബോയ് ജോർജ്, യൂജിൻ തോമസ്, എംപി സന്തോഷ്‌കുമാർ, ഷിൻസ് പീറ്റർ, ബാബു കെ കോര, ജോബിൻ ജേക്കബ്, കെ.എസ്.യു നേതാക്കളായ സുബിൻ മാത്യു, ബിബിൻ രാജ്, വൈശാഖ് പി.കെ യശ്വന്ത് സി നായർ, മുഹമ്മദ് അമീൻ, അലിൻ ജോസഫ്, അഭിരാം ബാബു, ആൽഫിൻ ജോർജ്, ഡെന്നിസ് ജോസഫ്, വസന്ത് ഷാജു, സച്ചിൻ മാത്യു, ആഷിക് വടയാർ, അഭിരാം എ, ജിഷ്ണു ജെ ഗോവിന്ദ്, സ്റ്റെനി എസ് വി, ഗൗരി ശങ്കർ, അബു താഹിർ, നൈസാം കെ എൻ തുടങ്ങിയവർ പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group