ഗര്‍ഭപാത്ര വില്‍പന; രാജ്യത്ത് കോടികള്‍ ഒഴുകുന്നു, ഗ്രാമങ്ങളിലെ അമ്മമാരുടെ ദാരിദ്രം ചൂഷണം ചെയ്ത് ഇടനിലക്കാര്‍
സ്വന്തം ലേഖിക
ന്യൂ ഡല്‍ഹി: രാജ്യത്ത് ഗര്‍ഭപാത്ര വില്‍പനയിലൂടെ പ്രതിവര്‍ഷം മൂവായിരം കോടി രൂപയുടെ ഇടപാട് നടക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രാമങ്ങളിലെ അമ്മമാരുടെ ദാരിദ്രത്തെ ചൂഷണം ചെയ്യുന്നതാകട്ടെ ഇടനിലക്കാരും.
കുടുംബങ്ങളിലെ വിവാഹ ചെലവുകള്‍ക്കായും, മക്കളെ പഠിപ്പിക്കാനുമൊക്കെയാണ്് പലപ്പോഴും സ്ത്രീകള്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത്. നിയമം വന്നാലും ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസമാണ് ഇടനിലക്കാര്‍ക്ക്. ഒരിക്കല്‍ സറോഗസി ബില്ല് പരിശോധിച്ച സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ തന്നെ, ഇത് നടപ്പാക്കാന്‍ കഴിയുന്ന ബില്ല് അല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം 2750 കോടി രൂപയുടെ ഇടപാടാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ വാടക ഗര്‍ഭപാത്ര വില്‍പനയിലൂടെ നടക്കുന്നത്. മൂവായിരത്തിലേറെ ക്ലിനിക്കുകള്‍ രാജ്യത്തുണ്ട്. രണ്ടായിരത്തിലേറെ അനധികൃത ക്ലിനിക്കുകള്‍ വേറെയും.
പാര്‍ലമെന്റിന്റെ പരിഗണയിലുള്ള ബില്ലിലെ പ്രധാന വ്യവസ്ഥ ഈ വില്‍പന തടയുമെന്നതാണ്.
”ഇതിനായി നിയമം വേണമെന്നതെന്ന് ഉറപ്പാണ്. കാരണം ഒരു വ്യവസ്ഥയില്ലാത്ത മേഖലയാണിത്. ചൂഷണവും പണമൊഴുക്കുമുള്ള മേഖല” -ആരോഗ്യപ്രവര്‍ത്തകനായ ഡോ. നയ്യാര്‍ പറയുന്നു.
കാര്‍ഷികപ്രതിസന്ധി അതിരൂക്ഷമായ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുമുള്ള സ്ത്രീകളാണ് വാടകയ്ക്ക് ഗര്‍ഭപാത്രങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നതെന്നും പെട്ടെന്ന് പണമുണ്ടാക്കാന്‍ അവര്‍ക്കു മുന്നിലുള്ള ഒരു വഴിയാണിതെന്നും കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡവലപ്‌മെന്റ് ഗവേഷകയും അധ്യാപികയുമായ പി എം ആതിര വ്യക്തമാക്കി.