play-sharp-fill
രാജ്യത്ത് പാചക വാതക സിലിണ്ടറുകൾക്ക് വീണ്ടും വില കുറച്ചു; വാണിജ്യ ആവശ്യത്തിനുള്ള 19 കിലോയുടെ ഗ്യാസ് സിലിണ്ടറിന് 198 രൂപയാണ് കുറഞ്ഞത്

രാജ്യത്ത് പാചക വാതക സിലിണ്ടറുകൾക്ക് വീണ്ടും വില കുറച്ചു; വാണിജ്യ ആവശ്യത്തിനുള്ള 19 കിലോയുടെ ഗ്യാസ് സിലിണ്ടറിന് 198 രൂപയാണ് കുറഞ്ഞത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു. 198 രൂപയാണ് കുറച്ചത്. ഇന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.

അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മാസം ജൂണില്‍ വാണിജ്യ സിലിണ്ടര്‍ നിരക്ക് 135 രൂപ കുറച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹിയില്‍ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 198 രൂപ കുറഞ്ഞപ്പോള്‍ മുംബൈയില്‍ 190.50 രൂപയും, ചെന്നൈയില്‍ 187 രൂപയും കുറഞ്ഞു.

കൊല്‍ക്കത്തയില്‍ എല്‍ പി ജി സിലിണ്ടറിന് 182 രൂപ കുറഞ്ഞു. പെട്രോളിയം കമ്പനിയായ ഇന്ത്യന്‍ ഓയിലും വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിട്ടുണ്ട്.

19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ ഡല്‍ഹിയില്‍ 2021 രൂപയാണ് വില. നേരത്തെ 2,219 രൂപയായിരുന്നു വില. കൊല്‍ക്കത്തയില്‍ സിലിണ്ടറിന് 2322 രൂപയായിരുന്നത് ഇന്ന് മുതല്‍ 2140 രൂപയാകും. മുംബൈയില്‍ 2171.50 രൂപ ഉണ്ടായിരുന്ന സിലണ്ടര്‍ ഇന്ന് മുതല്‍ 1981 രൂപയ്ക്ക് ലഭിക്കും.

ചെന്നൈയില്‍ 2373 രൂപയായിരുന്നത് ഇനി 2186 രൂപയ്ക്ക് ലഭിക്കും. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില കഴിഞ്ഞ മാസം ഡല്‍ഹിയില്‍ 1,003 രൂപയായി വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പാചക വാതക വില സിലിണ്ടറിന് 53.50 രൂപ വരെ വര്‍ധിച്ചു. ഇതോടെ രാജ്യത്തെ മിക്ക നഗരങ്ങളിലും 1,000 രൂപയ്ക്ക് മുകളിലായി വില നിരക്ക്.