വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി; കൂടിയത് 103 രൂപ; വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി.

ഒറ്റയടിക്ക് 103 രൂപ കൂട്ടിയതോടെ കൊച്ചിയില്‍ വില 2359 രൂപയായി. ഈ വര്‍ഷം ഇതുവരെ കൂട്ടിയത് 365 രൂപയാണ്. അതേസമയം വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീലങ്കയിലും ഇന്ത്യയിലും എല്‍പിജി വില ഒപ്പത്തിനൊപ്പമാണ് എല്‍പിജി സിലിണ്ടറിന്റെ വില കുതിച്ചുയര്‍ന്നത് ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണ്.

പാചകവാതകത്തിന്റെ വില 949.50 രൂപയായാണ് വര്‍ധിപ്പിച്ചത്. 50 രൂപയായിരുന്നു അവസാനത്തെ വര്‍ധന. ഇന്ത്യയില്‍ തന്നെ പല നഗരങ്ങളിലും വില ആയിരത്തിന് മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

പാറ്റ്ന, ഗ്വാളിയോര്‍, മൊറേന തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ വില ആയിരം കടന്നു. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയിലും പാചക വാതകത്തിന്റെ വില ഉയര്‍ന്നിരിക്കുകയാണ്.