play-sharp-fill
അതിർത്തി കാക്കാൻ പ്രത്യേക കമാൻഡോ സംഘവും വരുന്നു

അതിർത്തി കാക്കാൻ പ്രത്യേക കമാൻഡോ സംഘവും വരുന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അതിർത്തിയിൽ ശത്രുസേനയ്‌ക്കെതിരേ മിന്നൽ ആക്രമണം നടത്തുന്നതിനായി പ്രത്യേക കമാൻഡോ സംഘത്തെ കേന്ദ്ര സർക്കാർ രൂപീകരിക്കുന്നു. മൂന്നു സേനാവിഭാഗങ്ങളിലെയും മികച്ച പോരാളികളെ ഉൾപ്പെടുത്തിയാകും ഇത് രൂപീകരിക്കുക. കുറഞ്ഞസമയത്തിനുള്ളിൽ അതിർത്തി കടന്ന് ശത്രുക്കളെ വകവരുത്താൻ കഴിവുള്ള കമാൻഡോ സംഘത്തെയാണ് നിയോഗിക്കുന്നതെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പദ്ധതി പ്രകാരമാണ് ഇത്തരം ഒരു പ്രത്യേകസേനാ സംഘത്തിനു രൂപം നൽകുന്നത്. കരസേനാ മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ സംഘം പ്രവർത്തിക്കുകയെന്നാണ് സൂചന.