
സ്വന്തം ലേഖിക
മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള മലിനജലം പൊതുനിരത്തിലൂടെ പരന്നൊഴുകുമ്പോൽ കാല്‍നടയാത്രക്കാരും വ്യാപാരികളുമുൾപ്പടെയുള്ളവർ ദുരിതത്തിലാണ് .
ബി.ഒ.ടി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്റെ മാലിന്യ ടാങ്ക് നിറഞ്ഞതാണ് മലിനജലം പൊതുനിരത്തിലൂടെ ഒഴുകാന്‍ കാരണം. മഴ കൂടി പെയ്താല്‍ വഴി നടക്കാന്‍ കഴിയാത്ത അവസ്ഥ. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ടാക്സി സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് മലിനജലം പരന്നൊഴുകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇങ്ങനെ ഒഴുകുന്ന മലിനജലം മുണ്ടക്കയം ടൗണിലെ ഓടയിലേക്കാണ് എത്തുന്നത്. ടൗണിലെ അഴുക്കുചാലിലെ മലിനജലം മണിമലയാറ്റിലെക്ക് ഒഴുക്കുന്നതിനെതിരേ പ്രതിഷേധം വ്യാപകമായിരിക്കുന്നതിനിടെയാണ് കംഫര്‍ട്ട് സ്റ്റേഷനില്‍നിന്നുള്ള മലിനജലം കൂടി അഴുക്കുചാലിലേക്ക് എത്തുന്നത്.
സ്വകാര്യ വ്യാപാര സ്ഥാപനത്തിന് മുന്നിലൂടെ മലിനജലം ഒഴുകുന്നത് മൂലം വ്യാപാരികളും ദുരിതത്തിലാണ്. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തമടക്കമുള്ള സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇതു ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കും.