വൈക്കം കോവിലകത്തുംകടവ് മത്സ്യ മാർക്കറ്റിലെ ശൗചാലയം നോക്കുകുത്തിയായി: അടഞ്ഞ് കിടക്കുന്ന ശൗചാലയം ആശങ്കാകരമെന്ന് തൊഴിലാളികൾ

Spread the love

വൈക്കം: കോവിലകത്തുംകടവ് മത്സ്യ മാർക്കറ്റിൽ സമീപകാലത്താണ് മൂന്നുലക്ഷത്തിലധികം രൂപ ചെലവാക്കി ശൗചാലയം നിർമിച്ച് ഉദ്ഘാടനം ചെയ്തത്. എന്നാൽ കുറച്ച് മാസങ്ങൾക്കകം തന്നെ ശൗചാലയം വെറും നോക്കുകുത്തിയായിമാറി.

video
play-sharp-fill

ഉദ്ഘാടന വേളയിൽ സ്ഥിരമായി പ്രവർത്തിക്കും എന്നായിരുന്നു അധികൃതരുടെ ഉറപ്പ്, എന്നാല്‍ ഇപ്പോൾ അതെല്ലാം വെറും വാക്കുകൾ ആയി മാത്രം മാറി. കൂടാതെ ഇപ്പോഴത്തെ ഈ പ്രതിസന്ധിക്ക് കാരണം കരാർ ഏറ്റെടുത്ത ആളുടെ അനാസ്ഥയാണെന്ന് ആക്ഷേപമുണ്ട്.

കരാറുകരൻ ജോലിക്കു വച്ചിരിക്കുന്ന ജോലിക്കാർ ഇവിടെ കൃത്യമായി എത്തുന്നില്ല. ആഴ്ചയില്‍ മിക്കദിവസങ്ങളിലും ശൗചാലയം അടച്ചിട്ടിരിക്കുകയാണ്. പുലർച്ചെ ഒന്നുമുതല്‍ മത്സ്യങ്ങളുമായി തൊടുപുഴ,ആലപ്പുഴ എന്നിവിടങ്ങളില്‍നിന്ന് നിരവധി വാഹനങ്ങളാണ് മത്സ്യ മാർക്കറ്റിലേക്ക് എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമായും ഈ ശൗചാലയത്തെയാണ് ആളുകൾ കൂടുതലും ആശ്രയിക്കുന്നത്. മാർക്കറ്റിലെത്തുന്ന സ്ത്രീകള്‍ക്ക് ശൗചാലയം അടഞ്ഞുകിടക്കുന്നതിനാല്‍ സമീപത്തെ വീടുകളില്‍ പോകേണ്ട അവസ്ഥയാണ്. ശൗചാലയം കൃത്യമായി തുറന്നു പ്രവർത്തിക്കുന്നതിന് നഗരസഭാധികൃതർ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.