
വൈക്കം: ദളവാക്കുളം ബസ് ടെർമിനലിന്റെ സമീപം പ്രവർത്തനം നിലച്ച കംഫർട്ട് സ്റ്റേഷൻ കെട്ടിടം പൂർണ്ണമായും നശിച്ച അവസ്ഥയിലാണ് .
കോട്ടയം ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ദളവാക്കുളം ബസ് ടെർമിനലിനു കിഴക്കുഭാഗത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചു നിർമിച്ച കംഫർട്ട് സ്റ്റേഷൻ കെട്ടിടമാണ് ഏതാനും വർഷങ്ങളായി പ്രവർത്തന രഹിതമായി കിടക്കുന്നത്.
മഹാദേവ ക്ഷേത്രത്തിലേക്കും നഗരത്തിലേക്കുമെത്തുന്നവർക്ക് പ്രാഥമികാവശ്യം നിർവഹിക്കാൻ കംഫർട്ട് സ്റ്റേഷൻ വേണമെന്ന നീണ്ടനാളത്തെ ആവശ്യം പരിഗണിച്ചാണ് വിനോദസഞ്ചാര വകുപ്പിന്റെ ധനസഹായത്തോടെ ശുചിമുറി സമുച്ചയം നിർമിച്ചത്. ദളവാക്കുളം ബസ് ടെർമിനലിനുള്ളില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കംഫർട്ട് സ്റ്റേഷൻ പണിത് പ്രവർത്തനം ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശേഷം, ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി ദളവാക്കുളം ബസ് ടെർമിനലിനകത്ത് പുതിയ കംഫർട്ട് സ്റ്റേഷൻ നിർമിച്ച് പ്രവർത്തനമാരംഭിച.
ദളവാക്കുളം ബസ് ടെർമിനലിനു കിഴക്കുഭാഗത്ത് നഗരസഭയുടെ സ്ഥലത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍ ലക്ഷങ്ങള്‍ വിനിയോഗിച്ചു പണിത കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.