video
play-sharp-fill

ഇതുവരെ ആരും കാണാത്ത നിറമോ?; ‘ഒളോ’ എന്ന പുതിയ നിറം കണ്ടെത്തി ശാസ്ത്രജ്ഞർ

ഇതുവരെ ആരും കാണാത്ത നിറമോ?; ‘ഒളോ’ എന്ന പുതിയ നിറം കണ്ടെത്തി ശാസ്ത്രജ്ഞർ

Spread the love

കാലിഫോർണിയ: ഇതുവരെ ആരും കാണാത്ത നിറമോ? കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അഞ്ച് ശാസ്ത്രജ്ഞർക്കു മാത്രമാണ് ഈ നിറം ഇതുവരെ കാണാൻ സാധിച്ചിട്ടുള്ളത്.
കണ്ണിലെ റെറ്റിനയിലുള്ള പ്രത്യേക കോശങ്ങളെ ലേസര്‍ ഉപയോഗിച്ച്‌ ഉത്തേജിപ്പിച്ചതിനു ശേഷമാണ് ഇവർ‌ക്ക് ഈ പുതിയ നിറത്തെ കാണാൻ കഴിഞ്ഞത്.

റെറ്റിനയിലെ പ്രത്യേക കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഈ പുതിയ രീതിയെ ശാസ്ത്രജ്ഞർ വിളിക്കുന്നത് ‘oz’ എന്നാണ്. പുതിയ പരീക്ഷണത്തിലൂടെ മനുഷ്യന്റെ കണ്ണിന് അതിന്റെ സ്വാഭാവിക പരിധിക്കപ്പുറം നിറങ്ങള്‍ കാണാൻ പ്രോഗ്രാം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയാണിവർ.

പ്രകൃതി സൃഷ്ടിച്ച അതിരുകള്‍ ഭേദിച്ച്‌ പുതിയ നിറങ്ങളുടെ ലോകം സൃഷ്ടിക്കാൻ സാധിക്കും എന്ന് സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തില്‍ പറയുന്നു. അതുകൂടാതെ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങള്‍ക്ക് ചികിത്സ കണ്ടെത്താനും വര്‍ണാന്ധതയുടെ കാരണം കണ്ടെത്താനും പരീക്ഷണം ഉപകാരപ്പെടുമെന്നും പറയുന്നു.
അതുപോലെ തന്നെ റെറ്റിനയെ ഉത്തേജിപ്പിക്കാനായി ഉപയോഗിച്ച ഉപകരണത്തിന് ഓസ് വിഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നുവരെ നാം കാണാത്തതും അത്ര പെട്ടെന്നൊന്നും ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്തതുമായ ഒരു നിറമാണ് ഓളോ അതിനാല്‍ തന്നെ ഈ നിറം നിത്യജീവിതത്തിലേക്ക് ഉടൻ എത്താൻ ഒരു സാധ്യതയും ഇല്ല. പീകോക്ക് ബ്ലൂ, ടീല്‍ എന്നീ നിറങ്ങളെ പൊലെ ഒരു നിറമാണ് ഓളോ എന്നാണ് നിറം കണ്ടവർ പറയുന്നു.