കളക്ടറെ ഓടി തോൽപ്പിച്ചാൽ അവധി തരുമോ? കളക്ടർ ചാലഞ്ച് ഏറ്റെടുത്ത് സൗഹൃദ ഓട്ടത്തിൽ പങ്കാളിയായി;വൈറലായി മാരത്തണും കളക്ടറുടെ മറുപടിയും

Spread the love

തൃശ്ശൂർ: കേരത്തിൽ മഴക്കാലമായാൽ കളക്ടർമാരുടെ ഫെയ്‌സ്ബുക്ക് പേജുകളിലെ സ്ഥിരം കാഴ്ചയാണ് അവധി ആവശ്യപ്പെട്ടുള്ള കമന്റുകള്‍. ചില കമന്റുകള്‍ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടാറുമുണ്ട്
കളക്ടറിനെ ഓടി തോൽപ്പിച്ചാൽ അവധി തരാമോയെന്ന് ചോദിച്ച കുട്ടിയുടെ നിഷ്കളങ്ക ചോദ്യത്തിന് കളക്ടർ നൽകിയ മറുപടിയും മത്സരവുമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനോട് സെന്റ്. മേരീസ് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി സൽമാനാണ് നിഷ്കളങ്കമായ ഈ ചോദ്യം ചോദിച്ചത്. കളക്ടർ സാറിനെ ഓടി തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ?. ചോദ്യത്തിനൊപ്പം തൃശ്ശൂരിലെ എല്ലാ കുട്ടികൾക്കും കൂടി വേണ്ടിയാണ് താൻ അവധി ചോദിക്കുന്നതെന്നും വിശദീകരണം.

കളക്ടർ സാറാണെങ്കിൽ അതൊരു ചാലഞ്ച് ആയി തന്നെ ഏറ്റെടുത്ത് സൗഹൃദ ഓട്ടത്തിൽ പങ്കാളിയായി. എൻഡ്യൂറൻസ് അറ്റ്ലറ്റ്സ് ഓഫ് തൃശ്ശൂരിന്റെ നേതൃത്വത്തിൽ പാലപ്പിള്ളിയിൽ വച്ചു നടന്ന 12 കിലോമീറ്റർ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്ത് പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഇരുവരും ഫിനിഷ് ചെയ്തത് ഒന്നിച്ച്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരുന്ന ദിവസങ്ങളിൽ മഴ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നാൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച സൽമാന്റെ പേരിൽ ഡെഡിക്കേറ്റ് ചെയ്യാമെന്ന് ഉറപ്പു നൽകി കൊണ്ടാണ് കളക്ടർ മടങ്ങിയത്.

കായിക അധ്യാപകനായ ജോഷി മാഷിൽ നിന്നും (ജോബി മൈക്കിൾ എം) പരിശീലനം നേടുന്ന സൽമാൻ, കായികരംഗത്ത് ജില്ലയുടെ ഭാവി വാഗ്ദാനമാണ് എന്ന കാര്യത്തിൽ സംശയമില്ലെന്ന് ജില്ലാ കളക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു. കുട്ടികളും പ്രായമായവരും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്ത മാരത്തോൺ പാലപ്പിള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പാലപ്പിള്ളി ഗ്രൗണ്ടിൽ വച്ചാണ് അവസാനിച്ചത്.