video
play-sharp-fill
ബിരുദത്തിന് 30% സീറ്റൊഴിവ്, ബിരുദാനന്തര ബിരുദത്തിന് 40%; ഉന്നതവിദ്യാഭ്യാസത്തിന് കേരളം ഉപേക്ഷിച്ച്‌ മറ്റിടങ്ങള്‍ തേടി വിദ്യാർത്ഥികൾ; സംസ്ഥാനത്തെ സർവകലാശാലകളില്‍ സീറ്റുകള്‍ കാലിയാകുന്നു; ഇത്രയധികം സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് ഇതാദ്യം

ബിരുദത്തിന് 30% സീറ്റൊഴിവ്, ബിരുദാനന്തര ബിരുദത്തിന് 40%; ഉന്നതവിദ്യാഭ്യാസത്തിന് കേരളം ഉപേക്ഷിച്ച്‌ മറ്റിടങ്ങള്‍ തേടി വിദ്യാർത്ഥികൾ; സംസ്ഥാനത്തെ സർവകലാശാലകളില്‍ സീറ്റുകള്‍ കാലിയാകുന്നു; ഇത്രയധികം സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് ഇതാദ്യം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസത്തിനായി കേരളം ഉപേക്ഷിച്ച്‌ മറ്റിടങ്ങള്‍ തേടുന്ന പ്രവണത വർധിച്ചതോടെ സംസ്ഥാനത്തെ സർവകലാശാലകളില്‍ സീറ്റുകള്‍ കാലിയാകുന്നു.

കേരള, കാലിക്കറ്റ്, എം.ജി., കണ്ണൂർ സർവകലാശാലകള്‍ക്കു കീഴിലെ അഫിലിയേറ്റഡ് കോളേജുകളില്‍ ബിരുദത്തിന് 85,552-ഉം പി.ജി.ക്ക് 13,047-ഉം സീറ്റുകള്‍ ഈ അധ്യയനവർഷം ഒഴിഞ്ഞുകിടക്കുന്നു.

ബിരുദ കോഴ്സുകളുടെ 30 ശതമാനവും ബിരുദാനന്തരബിരുദ കോഴ്സുകളുടെ 40 ശതമാനവും വരുമിത്. എ.പി. അനില്‍കുമാർ എം.എല്‍.എ.യുടെ ചോദ്യത്തിന് ഉത്തരമായി ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവാണ് ഈ കണക്ക് നിയമസഭയില്‍ വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിരുദാനന്തര ബിരുദത്തിനും പുതിയ നാലുവർഷ ബിരുദ കോഴ്സിനും കേരളത്തില്‍ പഠിക്കാൻ വിദ്യാർഥികളില്‍ താത്പര്യം കുറയുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഇതേസമയം, ഇതരസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കുട്ടികള്‍ ധാരാളമായി പോകുന്നു.

അതിന്റെ കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലില്ല. സംസ്ഥാന സിലബസില്‍ മുൻവർഷം പ്ലസ്ടു പാസായ കുട്ടികള്‍ 2.94 ലക്ഷമാണ്. അരലക്ഷത്തോളം കുട്ടികള്‍ സി.ബി.എസ്.ഇ.യില്‍നിന്ന് ഹയർസെക്കൻഡറി പാസായി. മറ്റു സിലബസുകളിലെ കുട്ടികള്‍ ഇതിനുപുറമേ. വലിയൊരുഭാഗം പ്രൊഷണല്‍ കോഴ്സുകളിലേക്കു തിരിയുമെങ്കിലും ഇത്രയധികം സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് ഇതാദ്യം.