തമിഴ്നാട്ടിൽ റാഗിങ്ങിന്റെ പേരിൽ ക്രൂരത: വിദ്യാർത്ഥിയെ നഗ്നനാക്കി സ്വകാര്യ ഭാഗങ്ങളിൽ മർദ്ദിച്ചു ; 3 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

Spread the love

മധുര: തമിഴ്നാട്ടിൽ റാ​ഗിങ്ങിന്റെ പേരിൽ ക്രൂരത. വിദ്യാർത്ഥിയെ നഗ്നനാക്കി സ്വകാര്യ ഭാഗങ്ങളിൽ മർദിച്ചു. മധുര തിരുമംഗലത്തെ ഐടിഐയിൽ ആണ് സംഭവം ഉണ്ടായത്. വിദ്യാർത്ഥിയെ ചെരുപ്പൂരി അടിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു. റാ​ഗിങ്ങിനെ തുടർന്ന് കുട്ടിയുടെ അച്ഛൻ പരാതി നൽകുകയും മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.