video
play-sharp-fill

അധ്യാപക അനധ്യാപക നിയമത്തിന് കോടികൾ കോഴ വാങ്ങി: തിരുവല്ല പി.ആർ.ഡി.എസ് കോളേജ് അധികൃതർ കോടികൾ തട്ടിയെടുത്തതായി പരാതി; തൃക്കൊടിത്താനം അമരയിലെ പി.ആർ.ഡി.എസ് കോളേജ് മാനേജ്‌മെന്റിനെതിരെ കേസെടുത്തു

അധ്യാപക അനധ്യാപക നിയമത്തിന് കോടികൾ കോഴ വാങ്ങി: തിരുവല്ല പി.ആർ.ഡി.എസ് കോളേജ് അധികൃതർ കോടികൾ തട്ടിയെടുത്തതായി പരാതി; തൃക്കൊടിത്താനം അമരയിലെ പി.ആർ.ഡി.എസ് കോളേജ് മാനേജ്‌മെന്റിനെതിരെ കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

തിരുവല്ല: അദ്ധ്യാപക അനധ്യാപക നിയമത്തിനു കോടികൾ കോഴവാങ്ങിയ പി.ആർ.ഡി.എസ് കോളേജ് മാനേജ്‌മെന്റിനെതിരെ പൊലീസ് കേസ്. ഇന്ത്യൻ ശിക്ഷാനിയമം 416, 420, 34 വകുപ്പുകൾ പ്രകാരമാണ് തിരുവല്ല പൊലീസ് കേസെടുത്തിരിക്കുന്നത്. തൃക്കൊടിത്താനം അമരയിലെ പി.ആർ.ഡി.എസ് കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായും, ഈ തുക കണക്കിൽകാണിക്കാതെ വൻ വെട്ടിപ്പ് നടത്തിയതായുമാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. ഇതേ തുടർന്നാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം ടൈറ്റാനിയം പ്രശാന്ത് ഭവനിൽ കെ.കെ പ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിരുവല്ല പൊലീസ് പി.ആർ.ഡി.എസ് കോളേജ് മാനേജ്‌മെന്റിനെതിരെ കേസെടുത്തിരിക്കുന്നത്. പി.ആർ.ഡി.എസ് ഭാരവാഹികളായ വൈ.സഹദേവൻ, മുൻ ജനറൽ സെക്രട്ടറി സി.കെ നാരായണൻ, ജനറൽ സെക്രട്ടറി കാണക്കാരി ചന്ദ്രബാബു, ജോയിന്റ് സെക്രട്ടറി കെ.ടി വിജയൻ, വൈസ് പ്രസിഡന്റ് എം.പൊന്നമ്മ, ട്രഷറാർ കെ.മോഹനൻ, മീഡിയ കൺവീനർ ചെല്ലകുമാർ പാല, ഇലക്ഷൻ കമ്മിഷൻ എം.കെ തങ്കപ്പൻ എന്നിവരെ പ്രതിയാക്കിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പി.ആർ.ഡി.എസിനു കോളേജ് അനുവദിച്ചത്. ഈ കോളേജിന്റെ നിർമ്മാണം പൂർത്തിയാക്കിയതും ഉദ്ഘാടനം നടത്തിയതും എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ്. എന്നാൽ, ഇതുവരെയും ഈ കോളേജിൽ അദ്ധ്യാപക നിയമനത്തിന് അംഗീകാരം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ധ്യാപക നിയമനങ്ങൾ തൂക്കി വിൽക്കുന്നതിനായി പി.ആർ.ഡി.എസ് നിലപാട് എടുത്തത്. അദ്ധ്യാപക നിയമനത്തിനു 45 ലക്ഷവും, അനദ്ധ്യാപക നിയമനത്തിന് 10 ലക്ഷം രൂപയുമാണ് ഈടാക്കുന്നത്.

ഇത്തരത്തിൽ പണം വാങ്ങിയ ശേഷം അദ്ധ്യാപകർക്കു ഇപ്പോഴും സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. ഇതിനിടെയാണ്  അദ്ധ്യാപകരുടെ നിയമനത്തിനു അംഗീകാരം ലഭിക്കും മുൻപ് തന്നെ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയത്. എന്നാൽ, ഇത്തരത്തിൽ വാങ്ങിയ കൈക്കൂലി കണക്കിൽ കാണിച്ചില്ലെന്നാണ്  പരാതി ഉയർന്നിരിക്കുന്നത്. ഈ പരാതിയിലാണ് തിരുവല്ല പൊലീസ് കേസെടുത്തിരിക്കുന്നത്.