ഇത് ചരിത്ര നിമിഷം…! വിദ്യാര്‍ത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടി കെ എസ് യു ; വിക്ടോറിയ കോളേജ് തിരിച്ചുപിടിച്ചത് 23 വര്‍ഷത്തിനു ശേഷം; ഒറ്റപ്പാലം എൻഎസ്‌എസ്, മഞ്ചേരി എൻഎസ്‌എസ്, ഗുരുവായൂരപ്പൻ കോളേജുകളിലും കെ എസ് യു; തൃത്താല ഗവണ്‍മെന്റ് കോളേജിലും മുന്നേറ്റം; ആഹ്ലാദം പങ്കുവച്ച് കോണ്‍ഗ്രസ് നേതാക്കള്‍
പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടി വിദ്യാര്‍ത്ഥി സംഘടനയായ കെ എസ് യു.
പാലക്കാട് വിക്ടോറിയ കോളേജില്‍ 23 വര്‍ഷത്തിനു ശേഷം കെ എസ് യു യൂണിയൻ പിടിച്ചെടുത്തു. ചെയര്‍മാൻ, ജനറല്‍ സെക്രട്ടറി, ജനറല്‍ ക്യാപ്റ്റൻ എന്നീ സീറ്റുകളില്‍ ഉള്‍പ്പെടെ കെ എസ് യു വിജയിച്ചു.
പട്ടാമ്ബി ഗവ. കോളേജില്‍ 42 വര്‍ഷത്തിനു ശേഷം കെ എസ് യുവിന് യൂണിയൻ ലഭിച്ചു. കെ എസ് യു ഇത്തവണത്തെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ വൻ മുന്നേറ്റമാണുണ്ടാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലങ്ങളായി എസ്.എഫ്.ഐ. യൂണിയൻ ഭരിച്ചിരുന്ന പല കോളേജുകളും കെ.എസ്.യുവും എം.എസ്.എഫും ഇരുവരും ചേര്‍ന്ന സഖ്യവും പിടിച്ചടക്കി. താരതമ്യേന കനത്ത തിരിച്ചടിയാണ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളില്‍ എസ്.എഫ്.ഐയുടേത്.
പാലക്കാട് ജില്ലയില്‍ തൃത്താല ഗവണ്‍മെന്റ് കോളേജ്, പാട്ടാമ്ബി ഗവ. കോളേജ്, ഗവ. വിക്ടോറിയ കോളേജ്, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ്, നെന്മാറ എൻ.എസ്.എസ്. കോളേജ്, പറക്കുളം എൻ.എസ്.എസ്. കോളേജ്, പടിഞ്ഞാറങ്ങാടി മൈനോരിറ്റി കോളേജ്, ആനക്കര എ.ഡബ്ല്യൂ.എച്ച്. കോളേജ്. പട്ടാമ്ബി ലിമന്റ് കോളേജ് എന്നിവിടങ്ങളില്‍ കെ.എസ്.യു. സഖ്യം വിജയിച്ചു.
മലപ്പുറം മഞ്ചേരി എൻ.എസ്.എസ്. കോളേജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, വയനാട് സുല്‍ത്താൻ ബത്തേരി അല്‍ഫോൻസ കോളേജ്, കോഴിക്കോട് താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി. കോളേജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമോറിയല്‍ കോളേജ്, വയനാട് ബത്തേരി സെന്റ് മേരീസ് കോളേജ്, മലപ്പുറം അംബേദ്കര്‍ കോളേജ്, കോഴിക്കോട് നാദാപുരം ഗവ. കോളേജ് എന്നിവിടങ്ങളിലും കെ.എസ്.യു. വിജയം നേടി.