കോളജ് ഡേയില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ; വിചിത്ര ഉത്തരവുമായി തിരുവനന്തപുരം ഐഎംഡിആര്‍ കോളജ് പ്രിൻസിപ്പല്‍; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

Spread the love

തിരുവനന്തപുരം: കോളജ് ഡേ പരിപാടിയില്‍ പങ്കെടുക്കാത്ത വിദ്യാർഥികളില്‍ നിന്ന് പിഴ ഈടാക്കുമെന്ന വിചിത്രമായ ഉത്തരവുമായി തിരുവനന്തപുരം ഐഎംഡിആർ കോളജ് പ്രിൻസിപ്പല്‍.

video
play-sharp-fill

പ്രിൻസിപ്പല്‍ ഡോ. ജെ.ബി രാജൻ പുറത്തിറക്കിയ സർക്കുലറാണ് ഇപ്പോള്‍ വലിയ ചർച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിതെളിച്ചിരിക്കുന്നത്.

കോളജ് ഡേ ആഘോഷങ്ങളില്‍ വിദ്യാർഥികളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടിയെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കാത്തവരില്‍ നിന്ന് 250 രൂപ മുതല്‍ 750 രൂപ വരെ പിഴ ഈടാക്കുമെന്ന തീരുമാനം വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക പിഴക്ക് പുറമെ, പരീക്ഷ എഴുതുന്നതിനായി വിദ്യാർഥികള്‍ക്ക് ലഭിക്കേണ്ട ഹാള്‍ ടിക്കറ്റ് തടഞ്ഞുവെക്കുമെന്ന ഭീഷണിയും സർക്കുലറിലുണ്ട്. പിഴ ഒടുക്കാത്ത പക്ഷം ഹാള്‍ ടിക്കറ്റ് നല്‍കില്ലെന്ന കർശന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്.

ഒരു ആഘോഷ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഹാള്‍ ടിക്കറ്റ് തടയുന്നത് നിയമവിരുദ്ധമാണെന്ന ആരോപണവും ഇതിനോടകം ഉയർന്നു കഴിഞ്ഞു.