ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; അപകടത്തിൽപ്പെട്ടത് വാഗമൺ ഡിസി കോളേജിന്‍റെ ബസ് ; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് ; കനത്ത മൂടൽ മഞ്ഞിനെ തുടര്‍ന്ന് ബസ് തെന്നിമാറിയതെന്ന് പ്രാഥമിക വിവരം

Spread the love

തൊടുപുഴ: ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വാഗമൺ ഡിസി കോളേജിന്‍റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

video
play-sharp-fill

കോജേളിന് തൊട്ടു മുമ്പിലെ വളവിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ബസ് ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കനത്ത മൂടൽ മഞ്ഞിനെ തുടര്‍ന്ന് ബസ് തെന്നണിമാറിയതെന്ന് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group