
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: എസ്.എം.എസ് കോളേജിന്റെ ആനുവൽ സെലിബ്രേഷൻ “റീഗാലിയാ 2019” വൻആഘോഷപരിപാടികളോടെ സംഘടിപ്പിച്ചു. പ്രശസ്ത സിനിമതാരം ഷറഫുദിൻ വിശിഷ്ട അഥിതിയായിരുന്ന “റിഗാലിയ 2019” ഏറ്റുമാനൂർ എം.എൽ.എ അഡ്വ.സുരേഷ്കുറുപ്പു ഉൽഘാടനം ചെയ്തു. കഴിഞ്ഞ 17വർഷത്തെ പ്രവർത്തനമികവുകൊണ്ടാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെ മുൻനിരക്കാരാകുവാൻ എസ് എം എസ് കോളേജിന് സാധിച്ചതെന്നും, കോളേജുകളിൽ നടത്തുന്ന ആഘോഷപരിപാടികളിൽ മുൻപന്തിയിൽ തന്നെയുള്ള പരിപാടികളിൽ ഒന്നാണ് റിഗാലിയയെന്നു അദ്ദേഹം ഉൽഘാടനം ചെയ്യവേ പരാമർശിച്ചു..
പരിപാടിയിൽവെച്ചു കോളേജ് മാഗസിൻ “തിതീക്ഷ” പ്രകാശനം ഷറഫുദ്ധിനും അഡ്വ.സുരേഷ്കുറുപ്പ് എം.എൽ.എ യും ചേർന്ന് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.സൂര്യ പ്രദോഷ് വിശിഷ്ട അതിഥികളെ സ്വാഗതം ചെയ്ത പരിപാടിയിൽ ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ആക്ടിങ് ചെയർപേഴ്സൺ ജയശ്രീ ഗോപിക്കുട്ടൻ, ഏറ്റുമാനൂർ മുൻസിപ്പാലിറ്റി മുൻ ചെയർമാൻ ജെയിംസ് പ്ലാക്കത്തൊട്ടിയിൽ, ഏറ്റുമാനൂർ മുൻസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എസ് വിനോദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഗണേഷ് ഏറ്റുമാനൂർ, കൗൺസിലർ അനീഷ്.ജി.നാഥ്, മുൻ ബ്ലോക്ക് മെമ്പർ അഡ്വ.ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. റീഗാലിയയോട് അനുബന്ധിച്ചു ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഭഷ്യമേള കോളേജ് പ്രിൻസിപ്പാൾ ഡോ.സൂര്യ പ്രദോഷ് ഉൽഘാടനം ചെയ്യ്തു.. ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥികൾ ഡിസൈൻ ചെയ്ത 125ൽ പരം വസ്ത്രങ്ങൾ ഉപയോഗിച്ച് നടത്തിയ ഫാഷൻ ഷോ കുട്ടികളുടെ മികവു വിളിച്ചോതുന്നതായിരുന്നു, ഫാഷൻ ഷോ വിധികർത്താവായി പ്രശസ്ത സിനിമാ താരം ചിപ്പി ദേവസ്യ പങ്കെടുത്തു… കോളേജിന്റെ നേതൃത്വത്തിൽ ആദ്യമായി നടത്തിയ പൂർവവിദ്യാർത്ഥി സംഗമത്തിൽ വിദേശങ്ങളിലടക്കം ജോലിചെയ്യുന്ന പൂർവവിദ്യാർത്ഥികൾ കുട്ടികളുമായി നേരിട്ടും വിഡിയോകളിലൂടെയും അവരുടെ ജീവിതാനുഭവങ്ങളും വിവിധ കോഴ്സുകളുടെ അനന്തരസാദ്ധ്യതകൾ പങ്കുവെച്ചതും, സിനിമാ താരം ഷറഫുദ്ധിനും കുട്ടികളുമായുള്ള “ചാറ്റ് സെക്ഷനും” പരിപാടിയുടെ മാറ്റുകൂട്ടി…