play-sharp-fill
നടുവൊടിക്കും  കലക്ടറേറ്റിലെ  കസേര

നടുവൊടിക്കും കലക്ടറേറ്റിലെ കസേര

സ്വന്തംലേഖകൻ

കോട്ടയം : നോക്കിയും കണ്ടും ഇരുന്നില്ലേൽ എപ്പം നിലത്തു വീണെന്ന് ചോദിച്ചാൽ മതി. ആയിരകണക്കിന് ആളുകൾ ദിവസവും വന്നുപോകുന്ന കോട്ടയം കലക്ടറേറ്റിലെ പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള കസേരകളിൽ പാതിയും പൊട്ടിത്തകർന്നത്.
ജില്ലാ കലക്റ്ററുടെ കാര്യാലയത്തിന് സമീപത്തുള്ള റവന്യു ഡിപ്പാർട്മെന്റിന് മുൻവശത്തെ കസേരകളാണ് കാലപ്പഴക്കത്താൽ പകുതി ഒടിഞ്ഞു തൂങ്ങിയ നിലയിലായിരിക്കുന്നതു.

കസേര പൊട്ടി മാറിയിട്ട് അവ സ്ഥാപിച്ചിരുന്ന കമ്പി മാത്രം അപകടാവസ്ഥയിൽ തള്ളി നിൽക്കുന്ന സ്ഥിതിയുമുണ്ട്. പ്രായം ഉള്ളവരടക്കം നിരവധി തവണ പാതി ഒടിഞ്ഞ ഇരിപ്പിടങ്ങളിൽ ഇരുന്ന് മറിഞ്ഞു വീഴാൻ പോയിട്ടുണ്ട്. കേരളത്തിലെ ഒരു വില്ലേജ് ഓഫീസിലെ ഇരിപ്പിടത്തിൽ ഇരുന്നതും കാലപ്പഴക്കത്താൽ അത് ഒടിഞ്ഞു വീണ് വയോധികൻ മരിച്ച സംഭവം ഒരു വർഷം മുമ്പ് മാധ്യമങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരുന്നു. കോട്ടയം കലക്ടറേറ്റിൽ അത് ആവർത്തിക്കരുതെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group