ഡീസൽ കയറ്റി വന്ന പെട്ടി ഓട്ടോയിൽ ചോർച്ച; ടാങ്കിൽ സൂക്ഷിച്ച ഡീസൽ റോഡിൽ വീണു ; തെന്നി വീണത് പത്തിലേറെ ഇരുചക്ര വാഹനങ്ങൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഡീസലുമായി നാഗമ്പടം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനിൽനിന്നും ഡീസൽ നിറച്ചിരുന്ന വീപ്പ റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അലക്ഷ്യമായി കൊണ്ടുപോവുകയായിരുന്ന 400 ലിറ്ററോളം ഡീസലാണ് 3.45 pmനോടു കൂടി റോഡിലേക്ക് മറിഞ്ഞു വീണത്.

പിക്കപ്പ് വാനിന്റെ പുറകെ എത്തിയ ബൈക്കുകാരാണ് റോഡിൽ തെന്നി വീണത്. സംഭവം കണ്ട യാത്രക്കാരും വ്യാപാരികളും ഉടൻതന്നെ ഫയർഫോഴ്‌സിലും പോലീസിലും അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി ഡീസൽ വീണിടത്ത് അറക്കപ്പൊടി ഇട്ടതിനുശേഷം വെള്ളമൊഴിച്ച് കഴുകി കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group