മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായ് മറിഞ്ഞ് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ; കളക്ടർ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു

Spread the love

കോന്നി :  പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്.

video
play-sharp-fill

കളക്ടർ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. മറ്റൊരു കാറുമായി കൂട്ടിയിടിച്ച്‌ തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.

കളക്ടർ പ്രേംകൃഷ്ണൻ, ഡ്രൈവർ കുഞ്ഞുമോൻ, ഗണ്‍ മാൻ മനോജ് എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group