അലൂമിനിയം മെറ്റീരിയലുകളുടെ അനിയന്ത്രിത വിലവർധന: എ.എൽ.സി.എ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Spread the love

കോട്ടയം: അലൂമിനിയം മെറ്റീരിയലുകളുടെ അനിയന്ത്രിത വിലവർധനവിനെതിരെ ALCA (അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചും ധർണ്ണയും വിജയകരമായി നടന്നു. ജില്ലാ പ്രസിഡന്റ് അജോ ചെറിയൻ അധ്യക്ഷത വഹിച്ച സമരത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

തൊഴിൽ മേഖലയിലെ അവഗണനയ്ക്കും അനീതികൾക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് തൊഴിലാളികൾ ഉയർത്തിയത്. അലൂമിനിയം ഉൽപ്പന്നങ്ങളുടെ വിലനിയന്ത്രണത്തിനും തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുമായി ശക്തമായ ഇടപെടൽ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജി കെ.എൻ, നെസീബ്, അഭിലാഷ്, ഷാജി ടി.ടി, അഖിൽ വൈക്കം, ഷിൻ്റോ ആന്റണി, ബോബി എം.ഇ, സജി ജോസഫ്, ഉദയകുമാർ എന്നിവർ അതിസംബോധന ചെയ്ത് സംസാരിച്ചു. വിവിധ മേഖലകളിലെ ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവച്ചു. ജില്ലാ ട്രഷറർ മനോജ് പി.സി  നന്ദി രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.