
പ്രസ് ഉടമകള്‍ കോപ്പി സമര്‍പ്പിക്കണം
കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടിക്കുന്ന നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബ്രോഷറുകള്‍ തുടങ്ങിയവയുടെ നാല് കോപ്പി പ്രസ് ഉടമകള്‍ ജില്ലാ കളക്ടര്‍ക്കു നല്‍കണം. അച്ചടിച്ച് മൂന്നു ദിവസത്തിനകം സ്വന്തം സാക്ഷ്യപത്രത്തിനൊപ്പം ഇവ നല്‍കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു അറിയിച്ചു.
Third Eye News Live
0