
ആലപ്പുഴ കായംകുളം MSM കോളേജിൽ രാത്രി വനിതാ ഹോസ്റ്റലിനകത്തു പ്രവേശിച്ച അപരിചിതനെ കണ്ട് ഭയന്ന് വിറച്ച വിദ്യാർത്ഥിനികൾ.
പോലീസിനും മാനേജ്മെന്റിനും പരാതി നൽകിയിട്ടും തുടർച്ചായി നാലാം ദിവസവും അപരിചിതൻ കോളേജ് ഹോസ്റ്റലിൽ എത്തി .
ഉറങ്ങാൻ പോലുമാകാതെ ഭയപ്പാടിൽ ആണെന്ന് പെൺകുട്ടികൾ പറഞ്ഞു. ഭയവും ഉറക്കക്ഷീണവും മൂലം മൂന്ന് വിദ്യാർത്ഥികൾക്ക് കോളേജിൽ ബോധക്ഷയം ഉണ്ടായി.
കഴിഞ്ഞ ചൊവ്വാഴ്ച്ച പുലർച്ചെ 2 മണിയോടെ ആണ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ ശുചിമുറിയുടെ ഉള്ളിൽ അപരിചിതനെ കാണുന്നത് .
ഭയന്ന് വിറച്ചുപോയ പെൺകുട്ടി പിന്നീട് മുറിയിലേക്ക് എത്തിയപ്പോൾ ഉറങ്ങികിടക്കുന്ന സഹപാഠിയെ നോക്കി നിൽക്കുന്ന ഇയാളെ വിണ്ടും കണ്ടു.
തിരിഞ്ഞു നോക്കിയ അയാൾ രൂക്ഷമായി പിന്നിൽ നിൽക്കുന്ന തന്നെ നോക്കിയതായി അവൾ പറയുന്നു .
ഒന്ന് നിലവിളിക്കാൻ പോലും ആകാത്തവിധം ഭയന്ന അവസ്ഥ ആയിരുന്നു. പിന്നീട് ധൈര്യം സംഭരിച്ചു അലറി വിളിക്കുകയായിരുന്നു .. കുട്ടികൾ പറയുന്നത് സത്യമാണെന്നു cctv ദൃശ്യങ്ങൾ സ്ഥിരീകരിക്കുന്നു.